ചേര്‍ത്തല: കെവിഎം എന്‍ജിനിയറിങ്ങ് കോളേജിന് മുന്നിലെ ഒഴുക്ക് തോട് കോളേജ് അധികൃതര്‍ മണ്ണിട്ട് നികത്തുന്നത് ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ തടഞ്ഞു. കഴിഞ്ഞ ദിവസം രാവിലെയായിരുന്നു സംഭവം.
ജെസിബി ഉപയോഗിച്ചാണ് തോട് നികത്താന്‍ ആരംഭിച്ചത്, പകുതി നികത്തി കഴിഞ്ഞാണ് പ്രദേശവാസികള്‍ സംഭവം അറിഞ്ഞത്. ഉടന്‍ നാട്ടുകാര്‍ തടിച്ച് കുടി രാഷ്‌ട്രിയ പ്രവര്‍ത്തകരും സ്ഥലത്ത് എത്തി തടയുകയായിരുന്നു ഇതിനകം തോട് പകുതി നികത്തി കഴിഞ്ഞിരുന്നു.
മാസങ്ങള്‍ മുന്‍പ് ഇവിടെ നികത്താന്‍ ഗ്രാവല്‍ ഇറക്കിയപ്പോള്‍ ബിജെപി, ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ കൊടി കുത്തിയതിനെ തുടര്‍ന്ന് നികത്തല്‍ അവസാനിപ്പിച്ചിരുന്നു. തോട് നികത്തിയാല്‍ പ്രദേശത്തെ 50 ഓളം വിടുകള്‍ വെള്ളത്തിലാകും, കൂടാതെ കൃഷി നശിക്കുകയും ചെയ്യും.
കോളേജിന് സമീപം ഏക്കര്‍ കണക്കിന് ചതുപ്പ് സ്ഥലം നേരത്തെ നികത്തിയത് വന്‍ പാരിസ്ഥിതിക പ്രശ്‌നം സൃഷ്ടിച്ചിരുന്നു. കോളേജിന് മുന്നിലെ ഒന്നര ഏക്കറിന് കുടുതല്‍ വരുന്ന പാടവും ഇവര്‍ നികത്തി. പരിസ്ഥിതിയെ തകര്‍ക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ കോളേജ് നിര്‍ത്തിയില്ലെങ്കില്‍ ശക്തമായ സമരം നടത്തുമെന്ന് ഹിന്ദു ഐക്യവേദി നേതാക്കള്‍ പറഞ്ഞു.
















