ബത്തേരി : വയനാട്ടിലെ കേബിള്‍ ടിവി വ്യവസായത്തില്‍ അനലോഗ് യുഗം അസ്തമിക്കുന്നു. ഏപ്രില്‍ 20 മുതല്‍ വയനാട് വിഷന്‍ കീഴിലുള്ള കേബിള്‍ ടിവി ശൃംഖലകളിലൂടെയെത്തുക ഡിജിറ്റല്‍ സിഗ്നലായിരിക്കും. ഇനിയും സെറ്റ് ടോപ് ബോക്സുകള്‍ സ്ഥാപിക്കാത്ത ഉപഭോക്താക്കള്‍ എത്രയും വേഗം സെറ്റ് ടോപ് ബോക്സുകള്‍ സ്ഥാപിച്ച് രാജ്യത്തിന്റെ ഡിജിറ്റല്‍ യജ്ഞത്തില്‍ പങ്കാളികളാകണമെന്ന് കേബിള്‍ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷന് ജില്ലാ കമ്മിറ്റി അഭ്യര്‍ത്ഥിച്ചു. കേബിള്‍ ടിവി വ്യവസായത്തില്‍ കാഴ്ചകളുടെ പുതിയ വിപ്ലവത്തിന് തുടക്കം കുറിക്കുന്ന ഡിജിറ്റലൈസേഷന് പ്രക്രിയ വയനാട്ടില്‍ സമ്പൂര്‍ണ്ണമാവുകയാണ്. ഇതിന്റെ ഭാഗമായാണ് ഏപ്രില്‍ 20 മുതല്‍ കേബിള്‍ ടിവി ശൃംഖലകളിലൂടെയുള്ള അനലോഗ് സിഗ്നല്‍ സംപ്രേഷണം പൂര്‍ണ്ണമായും നിര്‍ത്തിവെക്കാന്‍ സിഒഎ തീരുമാനിച്ചിരിക്കുന്നത്. കേരളത്തിലെ മറ്റ് ജില്ലകളിലെല്ലം തന്നെ ഫെബ്രുവരി മാസത്തോടെ അനലോഗ് സംപ്രേഷണം നിര്‍ത്തി വെച്ചിരുന്നു. അനലോഗ് എന്ന പഴയ സാങ്കേതിക വിദ്യയിലൂടെ നൂറോളം ചാനലുകള്‍ മാത്രമേ വിതരണം ചെയ്യാന്‍ സാധിക്കൂ. ഡിജിറ്റലിലേക്ക് പ്രവേശിക്കുമ്പോള്‍ ഇതിന്റെ രണ്ടിരട്ടിയിലധികം ചാനലുകളാണ് സെറ്റ് ടോപ് ബോക്സുകള്‍ വഴി ഉപഭോക്താക്കള്‍ക്ക് ലഭ്യമാവുക. ഇതിനായാണ് കേന്ദ്രസര്‍ക്കാര്‍ കേബിള്‍ ടിവി ഡിജിറ്റലൈസേഷന് രാജ്യത്ത് നിര്‍ബന്ധമാക്കിയത്. 2012 ഒക്ടോബര്‍ മാസത്തില്‍ ഇത് സംബന്ധിച്ച് വിജ്ഞാപനം പുറപ്പെടുവിച്ച കേന്ദ്രസര്‍ക്കാര്‍ രാജ്യത്ത് ഘട്ടം ഘട്ടമായാണ് ഡിജിറ്റല്‍ ഇന്ത്യ പദ്ധതി നടപ്പാക്കിയത്. കേന്ദ്ര നിര്‍ബന്ധിത നിയമമായ ഡിജിറ്റലേസേഷന് ദ്രുതഗതിയില്‍ പൂര്‍ത്തീകരിച്ച് കൊണ്ട് സിഒഎ നേതൃത്വം നല്കുന്ന കേരളാ വിഷന്‍ രാജ്യത്ത് മാതൃകയായി കഴിഞ്ഞു. ഉപഭോക്തൃ സൗഹൃദ പദ്ധതികളിലൂടെ ലക്ഷ്യം കൈവരിച്ച കേരളാ വിഷന്‍ ദേശീയ പുരസ്കാര നിറവിലാണ്. അതിനൂതന സാങ്കേതിക വിദ്യയിലൂടെ കുറഞ്ഞ നിരക്കിലാണ് കൂടുതല്‍ ചാനലുകള്‍ കേരളാ വിഷന്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുന്നത്.സംസ്ഥാനത്ത് നാല്‍പ്പത് ലക്ഷം വീടുകളില്‍ പതിനെട്ട് വ്യത്യസ്ത കമ്പനികള്‍ സ്ഥാപിച്ച സെറ്റ് ടോപ് ബോക്സുകളില്‍ ഇരുപത്തിരണ്ട് ലക്ഷം സെറ്റ് ടോപ് ബോക്സുകളും കേരളാവിഷന്റേതാണ്. വയനാട്ടില്‍ വയനാട് വിഷന്‍ കീഴിലുള്ള കേബിള്‍ ടിവി നെറ്റ് വര്‍ക്കുകളില്‍ എണ്‍പത് ശതമാനത്തോളം ഡിജിറ്റലൈസേഷന് നടപ്പിലാക്കി കഴിഞ്ഞു. സമ്പൂര്‍ണ്ണമായി ഡിജിറ്റലൈസേഷന് നടപ്പിലാക്കിയ നിരവധി നെറ്റ് വര്‍ക്കുകളും ഇക്കൂട്ടത്തിലുണ്ട്. കേബിള്‍ ടിവി നെറ്റ് വര്‍ക്കുകള്‍ക്ക് സിഗ്നല്‍ വിതരണം ചെയ്യുന്ന ഇതര മള്‍ട്ടി സിസ്റ്റം ഓപ്പറേറ്റര്‍ അഥവാ എംഎസ്ഒകളില് നിന്ന് കേരളാ വിഷനെ വേറിട്ടതാക്കുന്നത് സിഗ്നലിന്റെ ഗുണമേന്മയും ഒപ്പം സേവനമികവുമാണ്. അന്താരാഷ്ട്ര നിലവാരത്തിലുള്ള സിഗ്നലുകള്‍ വരിക്കാരിലേക്കെത്തിച്ച് കേരളാ വിഷന്‍ രാജ്യത്തിന് മാതൃകയായതോടെ സംസ്ഥാനത്ത് ഡിടിഎച്ചിന്റെ വ്യാപനവും കുറഞ്ഞ് തുടങ്ങിയിട്ടുണ്ട്. വയനാട്ടിലടക്കം ഡിടിഎച്ച് ഉപഭോക്താക്കള്‍ കൂട്ടത്തോടെ കേരളാ വിഷന്റെ കീഴിലുള്ള വയനാട് വിഷനിലേക്ക് ചേക്കേറിത്തുടങ്ങി. കേരളത്തിലെ എല്ലാ ജില്ലകളിലെയും പ്രാദേശിക വാര്‍ത്തകള്‍ സംപ്രേഷണം ചെയ്യുന്ന കേരളാ വിഷന്‍ വണ്‍, മൂവീ ഓണ്‍ ഡിമാന്‍ഡ്, പുതിയ സിനിമകളുടെ റിലീസിംഗ് കാണാന്‍ അവസരമൊരുക്കുന്ന കേരളാ വിഷന്‍ മൂവീ, എച്ച് ഡി ചാനലുകള്‍ ഉള്‍പ്പെടെ മൂന്നൂറില്‍പ്പരം ചാനലുകളാണ് ഡിടിഎച്ചുകളെ അപേക്ഷിച്ച് ഏറ്റവും കുറഞ്ഞ നിരക്കില്‍ വരിക്കാരിലേക്ക് എത്തിക്കുന്നത്. ഒപ്പം തന്നെ ഇന്റര്‍നെറ്റ് ബ്രോഡ്ബാന്‍ഡ് സര്‍വ്വീസ്, ഓവര്‍ ദി ടോപ്, തുടങ്ങിയ മറ്റ് മൂല്ല്യവര്‍ധിത സേവനങ്ങളും ചുരുങ്ങിയ നിരക്കില്‍ സാധാരണക്കാര്‍ക്ക് പ്രാപ്യമാക്കാനുള്ള പദ്ധതികളും കേരളാ വിഷന്‍ വിഭാവനം ചെയ്ത് നടപ്പിലാക്കി വരികയാണ്. പദ്ധതികളത്രയും വേഗത്തില്‍ വയനാട്ടിലെ കേബിള്‍ വരിക്കാര്‍ക്ക് ലഭ്യമാക്കാനുള്ള ദൗത്യവുമായാണ് സിഒഎ യും വയനാട് വിഷനും
പ്രതികരിക്കാൻ ഇവിടെ എഴുതുക: