Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

മനുഷ്യന്‍ മാറ്റത്തിന് വിധേയനാവണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 10, 2016, 07:24 pm IST
in Samskriti

കേരളത്തിന്റെ ഇന്നത്തെ അവസ്ഥയെക്കുറിച്ചു പറയുമ്പോള്‍ ജീവിതത്തില്‍ വലിയ വിജയങ്ങള്‍ നേടിയ ഒരാളുടെ കാര്യം അമ്മ ഓര്‍മിക്കുകയാണ്. പത്രക്കാര്‍ അയാളോടു ചോദിച്ചു: ‘അങ്ങളുടെ വിജയരഹസ്യം എന്താണ്?’ ‘രണ്ടു വാക്ക്.’ ‘എന്താണ് ആ രണ്ടു വാക്കുകള്‍?’ ‘ശരിയായ തീരുമാനങ്ങള്‍’. ‘എങ്ങനെയാണ് എപ്പോഴും ശരിയായ തീരുമാനങ്ങള്‍ എടുക്കാന്‍ കഴിഞ്ഞത്?’ ‘ഒരു വാക്ക്.’ ‘ഒരു വാക്കോ, എന്താണത്?’ ‘അനുഭവം.’ ‘എങ്ങനെ ആ അനുഭവസമ്പത്തുനേടി?’ ‘രണ്ടു വാക്ക് – തെറ്റായ തീരുമാനങ്ങള്‍.’ അയാള്‍ പറഞ്ഞുനിര്‍ത്തി.

‘ദൈവത്തിന്റെ സ്വന്തം നാട്’ എന്നാണ് നാം കേരളത്തെ വിളിക്കാറുള്ളത്. മലകളും കാടുകളും പുഴകളും എങ്ങും നിറഞ്ഞ പച്ചപ്പും കേരളത്തെ മനോഹരമാക്കുന്നു. എന്നാല്‍ ഇന്ന് കേരളത്തിന്റെ മുഖം വികൃതമായി വരുന്ന കാഴ്ചയാണ് നാം കാണുന്നത്. നമ്മുടെ തെറ്റായ തീരുമാനങ്ങളും പ്രവൃത്തികളും ഇന്നു നമുക്കു തിക്തഫലങ്ങള്‍ തന്നുകൊണ്ടിരിക്കുന്നു.

പറയാറുണ്ട്, ‘ഈശ്വരന്‍ സൃഷ്ടിച്ചതാണ് ഗ്രാമങ്ങള്‍. നഗരങ്ങളാവട്ടെ മനുഷ്യന്‍ സൃഷ്ടിച്ചതും’.

ഈശ്വരസൃഷ്ടിയില്‍ എല്ലാറ്റിനും ഒരു ക്രമമുണ്ട്. എല്ലാ ജിവജാലങ്ങള്‍ക്കും ഒരു സ്ഥാനമുണ്ട്. പ്രകൃതിയിലുണ്ടാകുന്ന മാലിന്യങ്ങള്‍ വീണ്ടും പ്രയോജനമുള്ളവയാക്കി മാറ്റാനും അങ്ങനെ പരിസ്ഥിതി സംരക്ഷിക്കാനുമുള്ള മാര്‍ഗങ്ങള്‍ പ്രകൃതിയില്‍ത്തന്നെയുണ്ട്. എന്നാല്‍ മനുഷ്യന്‍ സ്വാര്‍ഥതയ്‌ക്കായി പ്രകൃതിസമ്പത്തുകളില്‍ ക്രമാതീതമായ മാറ്റമുണ്ടാക്കുമ്പോള്‍ പ്രകൃതിയുടെ താളംതെറ്റുന്നു. അതിന്റെ ഫലം പ്രകൃതിയിലെ മറ്റു ജീവജാലങ്ങളോടൊപ്പം മനുഷ്യനും അനുഭവിക്കേണ്ടിവരുന്നു. ശാസ്ത്രം പുരോഗമിക്കുമ്പോള്‍ നഗരങ്ങളും ഫാക്ടറികളും ഉണ്ടാകും.

മാലിന്യങ്ങള്‍ കുന്നുകൂടും. എന്നാല്‍ ആ മാലിന്യങ്ങള്‍ വേണ്ടപോലെ കൈകാര്യം ചെയ്യാനുള്ള ശാസ്ത്രീയസംവിധാനങ്ങള്‍ കണ്ടെത്തുകയും അവ പ്രാവര്‍ത്തികമാക്കുകയും വേണം. അല്ലെങ്കില്‍ പരിസ്ഥിതി ദുഷിക്കും. രോഗങ്ങള്‍ പടര്‍ന്നുപിടിക്കും. ആസ്?പത്രികള്‍ നിര്‍മിച്ചതുകൊണ്ടോ, പുതിയ ഔഷധങ്ങള്‍ കണ്ടെത്തിയതുകൊണ്ടോ മാത്രം ആ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയില്ല. ഇന്നെല്ലാം മലിനമായിക്കൊണ്ടിരിക്കുന്നു. വായുവും വെള്ളവും ആഹാരപദാര്‍ഥങ്ങളും എല്ലാം.

ഇനിയെങ്കിലും മനുഷ്യന്‍ ഒരു മാറ്റത്തിന് വിധേയനായില്ലെങ്കില്‍, പ്രകൃതി നമ്മളെ പാഠം പഠിപ്പിക്കും. അത് താങ്ങാന്‍ നമുക്കു കഴിഞ്ഞെന്നു വരില്ല. മനുഷ്യനുവേണ്ട എല്ലാ വിഭവങ്ങളും തന്നനുഗ്രഹിക്കുന്നവളാണ് പ്രകൃതിമാതാവ്. പക്ഷെ, മനുഷ്യന്‍ കടിഞ്ഞാണില്ലാത്ത കുതിരയെപ്പോലെ, അവന്റെ ആഗ്രഹങ്ങളെ അഴിച്ചുവിട്ടാല്‍, പ്രകൃതി തിരിച്ചടിക്കും.

അതുകൊണ്ട്, ഇനിയുമൊട്ടും വൈകിക്കൂടാ. ശരിയായ തീരുമാനങ്ങളും ശരിയായ പ്രവൃത്തികളും നാം സ്വീകരിക്കേണ്ടിയിരിക്കുന്നു. അവയെല്ലാതലങ്ങളില്‍ നിന്നുമുണ്ടാകണം. ആത്മീയമായ പരിഹാരമാര്‍ഗങ്ങളും ആലോചിക്കണം. സമൂഹത്തില്‍ നിന്ന് ആത്മീയചിന്തയെ അകറ്റിനിര്‍ത്താന്‍ ശ്രമിച്ചതാണ് ഇന്നത്തെ പ്രശ്‌നങ്ങള്‍ക്കുള്ള ഒരു പ്രധാനകാരണം. വിദേശരാജ്യങ്ങളില്‍ ശുചിത്വമുണ്ട്. പക്ഷെ, മൂല്യങ്ങളില്ല. അതാണ് അവിടുത്തെ പ്രശ്‌നം. ശുചിത്വത്തിനെ ഈശ്വത്വവുമായി ബന്ധിപ്പിക്കുമ്പോഴാണ് അതിന് പരിപൂര്‍ണത കൈവരുന്നത്.

പരിസരവൃത്തിയെ കുറിച്ചുള്ള പാഠങ്ങള്‍ ബാല്യത്തില്‍ത്തന്നെ നാം കുട്ടികള്‍ക്ക് നല്‍കണം. വീടും പരിസരവും ശുചിയായി സൂക്ഷിക്കുവാനും ചപ്പുചവറുകള്‍ വലിച്ചെറിയാതിരിക്കാനും അവര്‍ക്ക് ശിക്ഷണം കിട്ടണം. അത് വീട്ടിലും സ്‌കൂളിലും ലഭിക്കാനുള്ള സാഹചര്യം ലഭിക്കണം. പരിസ്ഥിതി സംരക്ഷണത്തിന്റെ പാഠങ്ങള്‍ പാഠ്യപദ്ധതിയുടെ ഭാഗമാകണം. പ്രകൃതിയെ സ്‌നേഹിക്കാനും അതിനെ കാരുണ്യപൂര്‍വം പരിഗണിക്കാനുമുള്ള പ്രായോഗികമായ മാര്‍ഗദര്‍ശനവും കുട്ടികള്‍ക്ക് ലഭിക്കണം.

ലോകത്തെ കുറിച്ചും ലോകകാര്യങ്ങളെ കുറിച്ചും അടിസ്ഥാനതത്വമായ സ്‌നേഹത്തെ കുറിച്ചും കാരുണ്യത്തെക്കുറിച്ചും പഠിപ്പിക്കുവാന്‍ നമ്മള്‍ മറന്നുപോകുന്നു. അറിവും ആത്മീയതയിലുറച്ച സ്‌നേഹവും കൈകോര്‍ത്തുപോയാല്‍, മനുഷ്യന്‍ മനുഷ്യനെ സ്‌നേഹിക്കും, അവന്‍ പ്രകൃതിയെ സംരക്ഷിക്കും, പരിസ്ഥിതിശുചിയായി സൂക്ഷിക്കും. അങ്ങനെ ഒരു നല്ല നാളെയുണ്ടാകും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അബ്ദുള്ള താലിബിന്റെ നുണ കയ്യോടെ പിടിച്ച് നീറ്റ് പരീക്ഷ നടത്തുന്ന എന്‍ടിഎ, നാഗ്പൂര്‍ പരീക്ഷാകേന്ദ്രം ചോദിച്ചതിന് അബുദാബി കിട്ടിയെന്ന വാദം കള്ളം

India

ഉപരാഷ്‌ട്രപതിയുമായി കൂടിക്കാഴ്ച നടത്തി എബിവിപി പ്രതിനിധി സംഘം ; യുവജന ശാക്തീകരണം, രാഷ്‌ട്രനിർമ്മാണം തുടങ്ങി നിരവധി ചർച്ചകൾ നടന്നു

India

പാക് അധീന കശ്മീരില്‍ ചോരപ്പുഴ ഒഴുകുന്നു, പാക് പട്ടാളത്തെ ഭയക്കാതെ തെരുവിലിറങ്ങി സ്ത്രീകളും കുട്ടികളും, പാക് പട്ടാളത്തിന് ഉറക്കമില്ലാരാത്രികള്‍

Kerala

ഒരു പെണ്ണ് പിടിയന്‍ കാരണം എംഎല്‍എ ആയ ആള്‍, രമേഷ് പിഷാരടി വന്നതുകൊണ്ട് അമ്മയ് എന്തെങ്കിലും മാറ്റം വരുമെന്ന് തോന്നുന്നില്ലെന്ന് ശാന്തിവിള ദിനേശ്

India

എയ്‌റോസ്‌പേസിനായി കർണാടക സർക്കാർ അനുവദിച്ച 100 കോടിയുടെ ഭൂമി ലഭിച്ചത് ഖാർഗെ കുടുംബത്തിന് : സ്വന്തമാക്കിയത് സിദ്ധാർത്ഥ് വിഹാർ ട്രസ്റ്റ് വഴി

പുതിയ വാര്‍ത്തകള്‍

കാടുകളിൽ നിന്ന് വിചിത്രമായ ശബ്ദങ്ങൾ ; ഈ സ്ഥലത്ത് ദിനോസറുകൾ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്!

നെയ്‌മര്‍ ബ്രസീലിന് വേണ്ടി ഇറങ്ങുന്നു, സ്കോട്ട് ലാന്‍റിന്റെ അന്തകനാകുമോ?

തമിഴ്നാടിനെ മറ്റൊരു രാജ്യമായി വിശേഷിപ്പിച്ച് യുഎസ് അംബാസഡർ സെർജിയോ ഗോർ ; തിരുത്താതെ വിജയ് : ഇന്ത്യയ്‌ക്കെതിരെ ഡീപ് സ്റ്റേറ്റ് അജണ്ട ഒരുങ്ങുന്നോ ?

അവസാന നിമിഷത്തെ യാത്രക്കാർക്കായി കറന്റ് ബുക്കിംഗ് സംവിധാനം; വന്ദേഭാരതിന്റെ പോക്കറ്റ് നിറയ്‌ക്കുന്ന റെയില്‍വേയുടെ പരിഷ്കാരം ഹിറ്റ്

തലക്കറിയും കള്ളും കഴിച്ച് മരണം: ഏഴ് കള്ള്ഷാപ്പുകളുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു.

ഷിംല കരാര്‍ ഇന്ത്യയെ വില്‍ക്കലാണ് എന്ന് ഇന്ദിരാഗാന്ധിയുടെ മുഖത്ത് നോക്കി പറഞ്ഞ മനേക്ഷാ….1971ലെ യുദ്ധം ജയിപ്പിച്ച മനേക്ഷായ്‌ക്ക് പിന്നീട് അവഗണന

ഇന്ത്യയെയും ഇന്ത്യക്കാരെയും മോശമായി ചിത്രീകരിക്കാൻ ശ്രമിച്ചു ; ബംഗ്ലാദേശിയെ കൊണ്ട് മാപ്പ് പറയിച്ച് ഇന്ത്യൻ യുവതികൾ

അറിയിച്ചു; അത്രമാത്രം, ഇറാനെതിരായ ആക്രമണത്തിന് ട്രംപിന്റെ അനുവാദമൊന്നും തേടിയിട്ടില്ലെന്ന് നെതന്യാഹു

യുദ്ധം മതിയാക്കണമെന്ന് യുഎസ് കോണ്‍ഗ്രസ്, പ്രമേയം അംഗീകരിച്ചത് അനവസരത്തിലെന്ന് ട്രംപ്

മോദി സര്‍ക്കാര‍് സൈനികരെ നെഞ്ചേറ്റു, അതാണ് വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍….കോണ്‍ഗ്രസ് സര്‍ക്കാര്‍ 1971ലെ യുദ്ധം ജയിപ്പിച്ച മനേക് ഷായെ വരെ തഴഞ്ഞു ..

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.