കോട്ടയം: ഭാരതീയ ജ്യോതിഷപഠനകേന്ദ്രത്തിന്റെ പതിനാലാമതു വാര്‍ഷിക സമ്മേളനം ഇന്ന് വിവിധ പരിപാടികളോടെ കോട്ടയം ജവഹര്‍ ബാലഭവനില്‍ നടക്കും.
രാവിലെ വിവിധ ശാസ്ത്രവിഷയങ്ങളെ സംബന്ധിച്ചുള്ള സെമിനാറുകള്‍ നടത്തും. ഉച്ചകഴിഞ്ഞ് നടക്കുന്ന പൊതുസമ്മേളനം വനിതാകമ്മിഷന്‍ അംഗം ഡോ.ജെ.പ്രമീളാദേവി ഉദ്ഘാടനം ചെയ്യും.
ശ്രീനാരായണ ധര്‍മ്മാശ്രമം മരുത്വമല, സ്വാമി അരൂപാനന്ദാ, അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട്, ഡോ.കഞ്ചന കൊഹംബാംഗെ ശ്രീലങ്ക, മുന്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ ബി.ഗോപകുമാര്‍, ജയ ശ്രീകുമാര്‍, മുന്‍ കൗണ്‍സിലര്‍ സച്ചിദാനന്ദ നായ്‌ക്ക് എന്നിവര്‍ പങ്കെടുക്കും. വിവിധ ശാസ്ത്ര വിഷയങ്ങളില്‍ വിജയികളായവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകളും സമ്മേളനത്തില്‍ വച്ച് വിതരണം ചെയ്യും.
















