കോട്ടയം: വേനല്‍ച്ചൂടില്‍ കോട്ടയം കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിലെത്തുന്ന യാത്രക്കാര്‍ക്ക് ദാഹജലം ലഭ്യമല്ലാത്ത സാഹചര്യത്തില്‍ ജീവനക്കാരുടെ സംഘടന സൗജന്യമായി സംഭാരവിതരണം നടത്തിയത് ജനങ്ങള്‍ക്ക് ഏറെ ആശ്വാസകരമായി. നൂറുകണക്കിന് യാത്രക്കാര്‍ ഈ സൗകര്യം പ്രയോജനപ്പെടുത്തുകയും സംഘടനയുടെ ഈ പ്രവര്‍ത്തനത്തെ അഭിനന്ദിക്കുകയും ചെയ്തു. ബിഎംഎസ് സംസ്ഥാന വൈസ് പ്രസിഡന്റും കോട്ടയം നിയോജകമണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ അഡ്വ. എംഎസ്.കരുണാാകരന്‍ സംഭാര വിതരണ പരിപാടി ഉദ്്ഘാടനം ചെയ്തു.
















