വാഴപ്പള്ളി: അന്നപൂര്‍ണേശ്വരി ദേവീക്ഷേത്രത്തിലെ വിഷു ഉത്സവം 10മുതല്‍ 19വരെ നടക്കും.—ഇന്ന് രാവിലെ 7ന് കലശപൂജ, 8.35നും 9.10നും മധ്യേ തന്ത്രി ചീരക്കാട്ടില്ലത്ത് സി.വി. നാരായണന്‍ നമ്പൂതിരി, മേല്‍ശാന്തി ഇടമനയില്ലം ഇ.കെ. പരമേശ്വരന്‍ നമ്പൂതിരി എന്നിവരുടെ മുഖ്യകാര്‍മികത്വത്തില്‍ കൊടിയേറ്റ്, തുടര്‍ന്ന് അമ്മന്‍ദേവതാനടയില്‍ തന്ത്രി ശ്യാംസുന്ദര്‍ വാധ്യാര്‍, മേല്‍ശാന്തി എം.പി. രാധാകൃഷ്ണന്‍ എന്നിവരുടെ മുഖ്യകാര്‍മികത്വത്തില്‍ കാല്‍നാട്ടുകര്‍മം, കലശപൂജ, കാപ്പുകെട്ട്. 1ന് കൊടിയേറ്റുസദ്യ, 1.30ന് ഓട്ടന്‍തുള്ളല്‍.
11നും 12നും 13നും രാവിലെ 7 മുതല്‍ പറയ്‌ക്കെഴുന്നള്ളിപ്പ്. 11ന് രാവിലെ 9ന് നാരായണീയ പാരായണം. 12ന് രാവിലെ 9ന് ഭാഗവതപാരായണം, വൈകിട്ട് 3ന് വാഴപ്പള്ളി മഹാദേവക്ഷേത്രത്തിലേക്ക് തേങ്ങായേറു വഴിപാട്.
13ന് രാവിലെ 9ന് നാരായണീയ പാരായണം, വൈകിട്ട് 6.30ന് വഴിപാടുകരകം, 8ന് കലാസന്ധ്യ. 14ന് പുലര്‍ച്ചെ 5ന് വിഷുക്കണിദര്‍ശനം, 7.30ന് മഹാദേവ ക്ഷേത്രത്തിലേക്ക് തേങ്ങയേറുവഴിപാട്, 9ന് മോര്‍ക്കുളങ്ങര ദേവീക്ഷേത്രത്തില്‍നിന്ന് കുംഭം എഴുന്നള്ളിപ്പ്, 12.30ന് കുംഭാഭിഷേകം, 1ന് വിഷുസദ്യ, 4ന് വഴിപാടുകരകം, 8ന് ജുഗല്‍ബന്ദി, രാത്രി 12.30ന് കല്‍ക്കുളത്തുകാവ് ഭഗവതി ക്ഷേത്രത്തില്‍നിന്ന് ഊര്‍ക്കരകം, പുലര്‍ച്ചെ 3ന് അഗ്‌നിപ്രവേശം, 4ന് പടുക്കപൂജ, ആഴിപൂജ, കൊടിയിറക്ക്, വെടിക്കെട്ട്, മഞ്ഞള്‍ നീരാട്ട്. 19ന് രാവിലെ 9ന് നാരായണീയപാരായണം, വൈകിട്ട് 7ന് പൊങ്കല്‍, 8ന് പൊങ്കല്‍ നിവേദ്യം, രാത്രി 12ന് ഗുരുതി, മഞ്ഞള്‍നീരാട്ട്.
















