തിരുവല്ല: അവധികാലത്ത് ആദ്ധ്യാത്മിക മൂല്യങ്ങള്‍ക്കൊപ്പം കരുണയുടെ നല്ല പാഠങ്ങള്‍ കൂടി പഠിക്കുകയാണ് തോട്ടഭാഗം ശ്രീദുര്‍ഗ ബാലഗോകുലത്തിലെ കുട്ടികള്‍. ദിവസങ്ങളായി ഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ നടന്നുവരുന്ന ചൈത്രമാസക്കളരിയുടെയും വിഷുഗ്രാമോത്സവത്തിന്റെയും ഭാഗമായി സേവാഭാരതിയുടെ ചുമതലയില്‍ പൊടിയാടിയില്‍ പ്രവര്‍ത്തിക്കുന്ന അമ്പാടി ബാലാശ്രമത്തിലെ കുട്ടികള്‍ക്ക് വിഷുസദ്യ തയ്യാറാക്കാനുള്ള വിഭവസമാഹരണത്തില്‍ ഗോകുലത്തിലെ കുരുന്നുകളും പങ്കെടുത്തു. കഴിഞ്ഞ ഒരുപകല്‍മുഴുവന്‍ അമ്പാടിയിലെ ഉണ്ണികണ്ണന്മാര്ക്ക് ഉണ്ണുവാനുള്ള വിഭവങ്ങള്‍ സമാഹരിക്കുന്നതിലുള്ള തിരക്കിലായിരുന്നു അവര്‍.രാവിലെ പ്രാര്‍ത്ഥനക്ക് ശേഷം വീടുകളിലേക്ക് ഇറങ്ങിയ പ്രവര്‍ത്തകര്‍ നാളികേരവും അരിയും വാഴക്കുലകളും സമാഹരിച്ചു.അടുത്ത ദിവസം ബാലശ്രമത്തിലെത്തി അധികൃതര്‍ക്ക് വിഭവങ്ങള്‍ കൈമാറും.എല്ലാവര്‍ഷവും ഗോകുലം സംഘടിപ്പിക്കുന്ന ചൈത്രമാസക്കളരിയിലും വിഷുഗ്രാമോത്സവത്തിലും പ്രദേശത്തെ നിരവധികുട്ടികള്‍ പങ്കെടുക്കാറുണ്ട്.ബാലഗോകുലത്തിന്റെ ജില്ലാ,സംസ്ഥാന കലോത്സവങ്ങളിലും ശ്രീദുര്‍ഗ ബാലഗോകുലം നിരവധിതവണ സമ്മാനങ്ങള്‍ നേടിയിട്ടുണ്ട് കഴിഞ്ഞ ദിവസം നടന്ന വിഭവ സമാഹരണത്തില്‍ താലൂക്ക് ഭഗിനി പ്രമുഖ് പ്രഭാ സതീഷ്,ഗോകുലം രക്ഷാധികാരി അമൃതകല ശിവകുമാര്‍,ഭാരവാഹികളായ ദേവിക,അഭിജിത്ത്,അനു,വിഷ്ണു,തനു എന്നിവര്‍ നേതൃത്വം നല്കി.കളരി ഇന്ന് സമാപിക്കും
പ്രതികരിക്കാൻ ഇവിടെ എഴുതുക: