ആലപ്പുഴ: വോട്ടര്‍ പട്ടികയിലെ മുഴുവന്‍ സമ്മതിദായകരെയും പോളിങ് ബൂത്തിലെത്തിക്കാന്‍ പ്രചോദനമേകുകയാണ് ബോധവത്കരണ പരിപാടികളിലൂടെ ലക്ഷ്യമിടുന്നതെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്റെ ബോധവത്കരണപ്രവര്‍ത്തനങ്ങളുടെ നിരീക്ഷകന്‍ അഖില്‍ കുമാര്‍ മിശ്ര പറഞ്ഞു. വരണാധികാരികളുടെയും നോഡല്‍ ഓഫീസര്‍മാരുടെയും അവലോകന യോഗത്തിനു ശേഷം ജില്ലയിലെ വിവിധ പോളിങ് ബൂത്തുകളും തെരഞ്ഞെടുപ്പ് ഓഫീസുകളും സന്ദര്‍ശിച്ച് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയായിരുന്നു അദ്ദേഹം.
നിലവില്‍ വിവിധ വകുപ്പുകളുടെയും സന്നദ്ധ സംഘടനകളുടെയും കുടുംബശ്രീയുടെയും വിദ്യാര്‍ഥികളുടെയും നേതൃത്വത്തില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ മേയ് 16 വരെ ഇതേനിലയില്‍ തുടരാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കി.
ഗവണ്‍മെന്റ് മുഹമ്മദന്‍സ് എച്ച്എസ്എസ് ഗേള്‍സില്‍ സാക്ഷരതാ മിഷന്റെ ആഭിമുഖ്യത്തില്‍ പ്രായമേറിയ തുടര്‍പഠിതാക്കള്‍ക്കായി നടത്തിയ പ്രസംഗ-ഉപന്യാസ രചന മത്സരവേദി നിരീക്ഷകന്‍ സന്ദര്‍ശിച്ചു. പഠിതാക്കളുമായി ആശയവിനിമയം നടത്തി. സാക്ഷരതാ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ സി.കെ. പ്രദീപ് കുമാറിന്റെ നേതൃത്വത്തിലാണ് മത്സരങ്ങള്‍ സംഘടിപ്പിച്ചത്.
തുടര്‍ന്ന് അമ്പലപ്പുഴ താലൂക്കിലെ വോട്ടര്‍ സഹായകേന്ദ്രം സന്ദര്‍ശിച്ചു. വോട്ടര്‍ പട്ടികയില്‍ പേര് പരിശോധിക്കുന്നതിനുള്ള ടച്ച് സ്‌ക്രീന്‍ സംവിധാനത്തിന്റെ പ്രവര്‍ത്തനം പരിശോധിച്ചു. തിരുവമ്പാടി എച്ച്എസ്എസിലെ മാതൃകാ പോളിങ് സ്്‌റ്റേഷനിലെത്തിയ നിരീക്ഷകന്‍ വോട്ടര്‍മാര്‍ക്കായി ഏര്‍പ്പെടുത്തുന്ന റാമ്പ്് അടക്കമുള്ള സൗകര്യങ്ങള്‍ വിലയിരുത്തി. തുടര്‍ന്ന് കളര്‍കോട് യുപിഎസിലെ പോളിങ് സ്‌റ്റേഷന്‍ സന്ദര്‍ശിച്ചു.
ചേര്‍ത്തല, അരൂര്‍ ഉപവരണാധികാരികളുടെ ഓഫീസുകളില്‍ സ്ഥാപിച്ച വോട്ടര്‍ സഹായകേന്ദ്രങ്ങളുടെ പ്രവര്‍ത്തനം വിലയിരുത്തി. തെരഞ്ഞെടുപ്പ് ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ക്കായി സ്ഥാപിച്ച ബോര്‍ഡുകളും ബാനറുകളും വോട്ട് സന്ദേശങ്ങളെഴുതാന്‍ സ്ഥാപിച്ച ഇലക്ഷന്‍ ട്രീയും പരിശോധിച്ചു. താലൂക്ക് ആശുപത്രിയിലെത്തി ഒപി ടിക്കറ്റില്‍ തെരഞ്ഞെടുപ്പ് സന്ദേശം പതിച്ചു നല്‍കുന്ന പരിപാടി വിലയിരുത്തി.
















