മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള വോട്ടിങ് യന്ത്രങ്ങളുടെ പരിശോധന പൂര്‍ണമായി വെബ് ക്യാമറയിലോ വിഡിയോ ക്യാമറയിലോ പകര്‍ത്താന്‍ ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് കൂടിയായ ജില്ലാ കലക്ടര്‍ എസ്.വെങ്കടേശപതി ഇലക്ഷന് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കി.
വോട്ടിങ് യന്ത്രങ്ങളുടെ ട്രാന്സ്പോര്ട്ടേഷന് ഉള്‍പ്പെടെ യന്ത്രങ്ങളുമായി ബന്ധപ്പെട്ട മുഴുവന്‍ കാര്യങ്ങളും കാമറയില്‍ പകര്‍ത്തി സൂക്ഷിക്കണം. ജില്ലാ കലക്ടറായി ചുമതലയേറ്റ ശേഷം വിളിച്ചു ചേര്‍ത്ത തെരഞ്ഞെടുപ്പ് വിഭാഗം ഉദ്യോഗസ്ഥരുടെയും വരണാധികാരികളുടെയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പോളിംഗ് ബൂത്തുകളില്‍ കൈവരിയോട് കൂടിയ റാംപ് സൗകര്യം ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പുവരുത്തുന്നതില്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ വരണാധികാരികള്‍ക്ക് നിര്‍ദേശം നല്കി. ബൂത്തുകളില്‍ സന്ദര്‍ശനം നടത്തുമ്പോള്‍ ബൂത്തുകളുടെ ഫോട്ടോ കൂടി പകര്‍ത്തണം. സൗകര്യങ്ങള്‍ ഒരുക്കാന്‍ പ്രയാസമുള്ള ബൂത്തുകള്‍ മാറ്റാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും കലക്ടര്‍ പറഞ്ഞു.
തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് മറ്റുള്ളവര്‍ ചെയ്യുന്ന നല്ല കാര്യങ്ങള്‍ എല്ലാവര്ക്കും അനുകരിക്കുന്നതിനായി ഇലക്ഷന് ഡെപ്യൂട്ടി കലക്ടറെ അറിയിക്കണം. മറ്റ് ജില്ലകളില്‍ നടക്കുന്ന നല്ല കാര്യങ്ങളും അവരുടെ ക്രെഡിറ്റില്‍ തന്നെ നമുക്ക് അനുകരിക്കാവുന്നതാണെന്നും കലക്ടര്‍ പറഞ്ഞു.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവിധ സമിതികളുടെ പ്രവര്‍ത്തന റിപ്പോര്‍ട്ടും പ്ലാനും ഉടനടി സമര്‍പ്പിക്കാന്‍ നോഡല്‍ ഓഫീസര്‍മാര്‍ക്ക് കലക്ടര്‍ നിര്‍ദേശം നല്കി. പോളിങ് സ്റ്റേഷനുകളില്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ വിന്യാസത്തിനുള്ള പ്ലാന്‍ പൊലീസ് വകുപ്പ് ഉടന്‍ തയ്യാറാക്കണം.
പ്രശ്ന സാധ്യതയുള്ള 10 ബൂത്തുകള്‍ വീതം ഓരോ ദിവസവും ജില്ലാ പോലീസ് മേധാവിയോടൊപ്പം നേരില്‍ സന്ദര്‍ശിക്കുന്നതിന് നടപടി സ്വീകരിക്കുമെന്നും കലക്ടര്‍ അറിയിച്ചു.മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള വോട്ടിങ് യന്ത്രങ്ങളുടെ പരിശോധന പൂര്‍ണമായി വെബ് ക്യാമറയിലോ വിഡിയോ ക്യാമറയിലോ പകര്‍ത്താന്‍ ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് കൂടിയായ ജില്ലാ കലക്ടര്‍ എസ്.വെങ്കടേശപതി ഇലക്ഷന് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കി.
വോട്ടിങ് യന്ത്രങ്ങളുടെ ട്രാന്സ്പോര്ട്ടേഷന് ഉള്‍പ്പെടെ യന്ത്രങ്ങളുമായി ബന്ധപ്പെട്ട മുഴുവന്‍ കാര്യങ്ങളും കാമറയില്‍ പകര്‍ത്തി സൂക്ഷിക്കണം. ജില്ലാ കലക്ടറായി ചുമതലയേറ്റ ശേഷം വിളിച്ചു ചേര്‍ത്ത തെരഞ്ഞെടുപ്പ് വിഭാഗം ഉദ്യോഗസ്ഥരുടെയും വരണാധികാരികളുടെയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പോളിംഗ് ബൂത്തുകളില്‍ കൈവരിയോട് കൂടിയ റാംപ് സൗകര്യം ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പുവരുത്തുന്നതില്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ വരണാധികാരികള്‍ക്ക് നിര്‍ദേശം നല്കി. ബൂത്തുകളില്‍ സന്ദര്‍ശനം നടത്തുമ്പോള്‍ ബൂത്തുകളുടെ ഫോട്ടോ കൂടി പകര്‍ത്തണം. സൗകര്യങ്ങള്‍ ഒരുക്കാന്‍ പ്രയാസമുള്ള ബൂത്തുകള്‍ മാറ്റാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും കലക്ടര്‍ പറഞ്ഞു.
തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് മറ്റുള്ളവര്‍ ചെയ്യുന്ന നല്ല കാര്യങ്ങള്‍ എല്ലാവര്ക്കും അനുകരിക്കുന്നതിനായി ഇലക്ഷന് ഡെപ്യൂട്ടി കലക്ടറെ അറിയിക്കണം. മറ്റ് ജില്ലകളില്‍ നടക്കുന്ന നല്ല കാര്യങ്ങളും അവരുടെ ക്രെഡിറ്റില്‍ തന്നെ നമുക്ക് അനുകരിക്കാവുന്നതാണെന്നും കലക്ടര്‍ പറഞ്ഞു.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവിധ സമിതികളുടെ പ്രവര്‍ത്തന റിപ്പോര്‍ട്ടും പ്ലാനും ഉടനടി സമര്‍പ്പിക്കാന്‍ നോഡല്‍ ഓഫീസര്‍മാര്‍ക്ക് കലക്ടര്‍ നിര്‍ദേശം നല്കി. പോളിങ് സ്റ്റേഷനുകളില്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ വിന്യാസത്തിനുള്ള പ്ലാന്‍ പൊലീസ് വകുപ്പ് ഉടന്‍ തയ്യാറാക്കണം.
പ്രശ്ന സാധ്യതയുള്ള 10 ബൂത്തുകള്‍ വീതം ഓരോ ദിവസവും ജില്ലാ പോലീസ് മേധാവിയോടൊപ്പം നേരില്‍ സന്ദര്‍ശിക്കുന്നതിന് നടപടി സ്വീകരിക്കുമെന്നും കലക്ടര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: