ന്യൂദല്‍ഹി: ഖരീഫ്കൃഷി സംബന്ധിച്ച്ദേശീയകൃഷി,കര്‍ഷകക്ഷേമ,സഹകരണമന്ത്രാലയം ന്യൂദല്‍ഹിയില്‍ സംഘടിപ്പിക്കുന്ന ദേശീയ സമ്മേളനം അടുത്ത തിങ്കള്‍, ചൊവ്വദിവസങ്ങളില്‍ നടക്കും. കേന്ദ്ര കൃഷി മന്ത്രി രാധാമോഹന്‍ സിംഗ് ഉദ്ഘാടനം ചെയ്യും.
കാലംതെറ്റി പെയ്തമഴയുംമറ്റ് പ്രകൃതിക്ഷോഭങ്ങളെയും തുടര്‍ന്ന് രാജ്യത്ത് അടുത്തിടെ ഉണ്ടായ വന്‍ വിളനാശത്തിന്റെ പശ്ചാത്തലത്തില്‍ 2016 ലെ ഖരീഫ് ക്യാമ്പയിന് രൂപം കൊടുക്കുകയാണ് സമ്മേളനത്തിന്റെ മുഖ്യലക്ഷ്യം. അടുത്ത ആറ് വര്‍ഷംകൊണ്ട് കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്ന കേന്ദ്രസര്‍ക്കാരിന്റെ പ്രഖ്യാപനത്തിന്റെ വെളിച്ചത്തില്‍ ഖരീഫ് കൃഷിയ്ക്കായി കൈക്കൊള്ളുന്ന തന്ത്രം ഏറെ പ്രധാനപ്പെട്ടതാണ്.
കൃഷി, ഹോര്‍ട്ടി കള്‍ച്ചര്‍, മൃഗസംരക്ഷണം, ക്ഷീരവികസനം, സഹകരണംഎന്നിവയുമായി ബന്ധപ്പെട്ട സംസ്ഥാന സെക്രട്ടറിമാരുംമുതിര്ന്ന ഉദ്യോഗസ്ഥരുംയോഗത്തില്‍ പങ്കെടുക്കും. പതിമൂന്ന്സാങ്കേതിക ഗ്രൂപ്പ് ചര്ച്ചകളുംസംഘടിപ്പിച്ചിട്ടുണ്ട്.
വിവിധ കേന്ദ്ര വകുപ്പുകളായകൃഷി, ജലവിഭവം, ഭൂവിഭവം, വളംതുടങ്ങിയവയുടെയും, വിവിധ ഗവേഷണസ്ഥാപനങ്ങള്‍, നബാര്‍ഡ്, സ്വയം ഭരണസ്ഥാപനമായ നാഫെഡ്തുടങ്ങിയവയുടെമുതിര്ന്ന ഉദ്യോഗസ്ഥരും സമ്മേളനത്തില്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: