കോഴിക്കോട്: തെരഞ്ഞെടുപ്പ് ചെലവു നിരീക്ഷണ വിഭാഗം രാഷ്‌ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികളുമായി ചര്‍ച്ച ചെയ്ത് പ്രചാരണത്തിനുപയോഗിക്കുന്ന സാധന-സേവനങ്ങളുടെ നിരക്കുമായി ബന്ധപ്പെട്ട റേറ്റ് ചാര്‍ട്ട് പ്രസിദ്ധീകരിച്ചു.
ഉച്ചഭാഷിണി ഉപയോഗിക്കുന്നതിന് ദിവസേന 2200 രൂപയും പോഡിയം സ്ഥാപിക്കുന്നതിന് ദിവസേന 3800 രൂപയും തുണി കൊണ്ടുള്ള ബാനറിന് ചതുരശ്ര അടിക്ക് 15 രൂപയും മരത്തടിയില്‍ ഉറപ്പിച്ച ബാനറിന് 18 രൂപയും തുണിയിലുണ്ടാക്കിയ കൊടിക്ക് 40 രൂപയും പ്ലാസ്റ്റിക് കൊടിക്ക് 35 രൂപയുമാണ് നിരക്ക്. ബഹുവര്‍ണങ്ങളിലുള്ള എ ഫോര്‍ സൈസ് ലഘുലേഖകള്‍ 1000 കോപ്പികള്‍ക്ക് 9500 രൂപയും സിംഗിള്‍ കളറിന് 7800 രൂപയും ഡമ്മി സൈസ് എ ഫോര്‍ ബഹുവര്‍ണപോസ്റ്ററുകള്‍ 1000 കോപ്പിക്ക് 4600 രൂപയും 1/3 പോസ്റ്ററുകള്‍ 3000 കോപ്പിക്ക് 4300 രൂപയും സിംഗില്‍ കളറിന് 1800 രൂപയും രണ്ടു നിറത്തിലുള്ള പോസ്റ്ററിന് 2200 ഉം 1/3 കളര്‍ 3000 കോപ്പിക്ക് 2200 രൂപയും കണക്കാക്കും.
2.5 ചതുരശ്രമീറ്റര്‍ വരെയുള്ള കമാനങ്ങള്‍ സ്ഥാപിക്കുന്നതിന് ഒരു മാസത്തേക്ക് 40 രൂപ നിരക്കിലും മരത്തിലുള്ള 20 അടി കട്ടൗട്ടുകള്‍ സ്ഥാപിക്കുന്നതിന് 4400 രൂപയും തുണി കൊണ്ടുള്ള 10 അടി കട്ടൗട്ടുകള്‍ക്ക് 2400 രൂപയും ഓഡിയോ കാസറ്റുകള്‍ ഓഡിയോ സിഡി എന്നിവയ്‌ക്ക് യഥാക്രമം 50രൂപ, 30 രൂപ വീതവും 15 അടി വരെയുള്ള ഗേറ്റുകളും ആര്‍ച്ചുകളും സ്ഥാപിക്കുന്നതിന് 2750 രൂപയും 30 അടി വരെയുള്ള ഗേറ്റിനും ആര്‍ച്ചിനും 3800 രൂപയുമാണ് ചെലവ് കണക്കാക്കുക.
തെരഞ്ഞെടുപ്പ് പ്രചരണത്തിനായി വാഹനങ്ങള്‍ വാടകയ്‌ക്കെടുക്കുമ്പോള്‍ ജീപ്പ്, ടെംപോ, ട്രക്ക്, സുമോ, ക്വാളിസ് എന്നിവയ്‌ക്ക് ദിവസേന 1500 രൂപ നിരക്കിലും കാറുകള്‍ക്കും ആഡംബര വാഹനങ്ങള്‍ക്കും 1700 രൂപ നിരക്കിലും മുച്ചക്ര വാഹനങ്ങള്‍ക്ക് 600 രൂപ നിരക്കിലും മിനി ലോറിക്ക് 2750 രൂപയും ചെലവ് കാണിക്കും.
പരിപാടികള്‍ക്കായി റൂം, ഗസ്റ്റ് ഹൗസ് എന്നിവ ഉപയോഗിക്കുമ്പോള്‍ സിംഗിള്‍ ഓര്‍ഡിനറി റൂമിന് ദിവസവും 350 രൂപ, സിംഗിള്‍ ലക്ഷ്വറി മുറികള്‍ക്ക് 450 രൂപ, ഓര്‍ഡിനറി ഡബിള്‍ റൂമുകള്‍ക്ക് 600 രൂപ, ലക്ഷ്വറി റൂമുകള്‍ക്ക് 900 രൂപ എന്നിങ്ങനെയാണ് നിരക്ക്. ഡ്രൈവര്‍മാര്‍ക്ക് ദിവസം 450 രൂപയാണ് കണക്കാക്കിയിരിക്കുന്നത്. ഫര്‍ണിച്ചറുകള്‍ വാടകയ്‌ക്കെടുക്കുമ്പോള്‍ ഫൈബര്‍ കസേരകള്‍ക്ക് ദിവസം 5 രൂപ നിരക്കിലും വി.ഐ.പി ചെയറുകള്‍ക്കും മരം കൊണ്ടുള്ള കസേരകള്‍ക്കും 30 രൂപ നിരക്കിലും മരം കൊണ്ടുള്ള സോഫാ സെറ്റിന് 300 രൂപ നിരക്കിലും രേഖപ്പെടുത്തും.
ഒരു ദിവസത്തേക്ക് എക്കോ മിക്‌സറിന് 400 രൂപ, ഹോണ്ട ജനറേറ്ററിന് 300 രൂപ, 7.5 കെവി ജനറേറ്ററിന് 1700 രൂപ, 10 കെവി ജനറേറ്ററിന് 2200 രൂവ, പ്രൊജക്ടറും സ്‌ക്രീനും സ്ഥാപിക്കുന്നതിന് 750 രൂപ എന്നിങ്ങനെയാണ് നിരക്ക്. പ്രചാരണ പരിപാടികള്‍ക്ക് കോഴിക്കോട് ടൗണ്‍ഹാളിന് ദിവസം 973 രൂപ, വടകര ടൗണ്‍ഹാളിന് ഉച്ചവരെ 630 രൂപ, പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളുകള്‍ക്ക് ദിവസം 1745 രൂപ എന്നിങ്ങനെയാണ് റേറ്റ് ചാര്‍ട്ടിലെ നിരക്കുകള്‍.
















