കൊച്ചി: ബ്രിക്സ് രാജ്യങ്ങളുമായുളള വാണിജ്യവും നിക്ഷേപവും പ്രോത്സാഹിപ്പിക്കാന്‍ ഫെഡറേഷന് ഓഫ് ഇന്ത്യന്‍ ചേംബേഴ്സ് ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി (ഫിക്കി) സെമിനാര്‍ സംഘടിപ്പിക്കും. ബ്രിക്സ് ബിസിനസ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ഇന്ത്യയിലുടനീളം കപ്പാസിറ്റി ബില്‍ഡിംഗ് പ്രോഗ്രാം സംഘടിപ്പിക്കുന്നതിന്റെ ഭാഗമായാണ് എക്സിം ബാങ്കുമായി സഹകരിച്ച് സെമിനാര്‍ സംഘടിപ്പിക്കുക. ഏപ്രില്‍ 12ന് രാവിലെ 10ന് ഹോട്ടല്‍ അബാദ് പ്ലാസയിലാണ് പരിപാടി.
വ്യവസായവാണിജ്യ വകുപ്പ് ഡയറക്ടര്‍ പി. എം. ഫ്രാന്‍സിസ് സെമിനാര്‍ ഉദ്ഘാടനം ചെയ്യും. കസ്റ്റംസ് കമ്മിഷണര്‍ ഡോ. കെ. രാഘവന് മുഖ്യപ്രഭാഷണം നടത്തുന്ന ചടങ്ങില്‍ ഫോറിന് ട്രേഡ് ജോയിന്റ് ഡയറക്ടര്‍ ജനറല്‍ ആര്. മുത്തുരാജ് പ്രത്യേക പ്രഭാഷണം നടത്തും. എക്സിം ബാങ്ക് എക്സിക്യൂട്ടിവ് ഡയറക്ടര്‍ എന്‍ ശങ്കര്‍ ആമുഖ പ്രഭാഷണം നടത്തും.
ഉദ്ഘാടന ചടങ്ങുകള്‍ക്കുശേഷം ബ്രിക്സ് രാജ്യങ്ങളുമായുളള വാണിജ്യവും നിക്ഷേപവും പ്രോത്സാഹിപ്പിക്കുന്നതെങ്ങിനെ എന്നതിനെക്കുറിച്ചുളള ക്ലാസ്സുകള്‍ നടക്കും. എക്സിം ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഇസിജിസി ലിമിറ്റഡ് എന്നിവിടങ്ങളിലെ വിദഗ്ദ്ധരായിരിക്കും ക്ലാസ്സുകള്‍ നയിക്കുക.
ബ്രിക്സ് രാജ്യങ്ങളുമായുളള വാണിജ്യവും നിക്ഷേപവും പ്രോത്സാഹിപ്പിക്കുന്നതിനായി ഡിജിഎഫ്ടി, എക്സിം ബാങ്ക്, എസ്ബിഐ, ഇസിജിസി തുടങ്ങിയവയിലൂടെ ലഭിക്കുന്ന സാമ്പത്തിക പദ്ധതികളും നയങ്ങളും സെമിനാറില്‍ ചര്‍ച്ച ചെയ്യും. ആദ്യം വരുന്നവര്‍ക്ക് ആദ്യമെന്ന ക്രമത്തിലാകും പ്രവേശനം. രജിസ്ട്രേഷനും വിവരങ്ങള്ക്കള്ക്കും ഏപ്രില്‍ 11നു മുന്‍പ് ബന്ധപ്പെടുക: സലരെ@ളശരരശ.രീാ, 04844058041/42, 9746903555.
പ്രതികരിക്കാൻ ഇവിടെ എഴുതുക: