ഗാന്ധിനഗര്‍: ആര്‍പ്പൂക്കര ശ്രീസുബ്രഹ്മണ്യ സ്വാമിക്ഷേത്രത്തിലെ ഭാഗവതസപ്താഹയജ്ഞവും പ്രഭാഷണ പരമ്പരയും 24മുതല്‍ മെയ് 1വരെ നടക്കും. ക്ഷേത്രത്തില്‍ നടന്നുവരുന്ന ദേവപ്രശ്‌ന പരിഹാര ക്രിയകള്‍ ഇന്ന് സമാപിക്കും. പരിഹാരക്രിയകളുടെ ഭാാഗമായി ഇന്ന് രാവിലെ 6.30ന് ഗണപതിഹോമം, തിലഹോമ, കാല് കഴുകിയൂട്ട്, സായൂജ്യപൂജ എന്നിവ നടക്കും. ഉദയം മുതല്‍ അസ്തമയം വരെ നീണ്ടുനില്‍ക്കുന്ന ഉദയാസ്തമന പൂജ 10ന് നടക്കും. 18 പൂജകളാണ് അന്നേദിവസം നടക്കുന്നത്. 24ന് ആരംഭിക്കുന്ന ഭാഗവതസപ്താഹ യജ്ഞത്തിന് വൈകിട്ട് 5.30ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ ഭദ്രദീപപ്രകാാശനം നിര്‍വ്വഹിക്കും. യജ്ഞാചാര്യന്‍ ഒറവങ്കര അച്യുതന്‍ നമ്പൂതിരി ഭാഗവത മാഹാത്മ്യ പ്രഭാഷണം നടത്തും.
















