കടുത്തുരുത്തി: വെള്ളത്തില്‍ വൈദ്യുതി പ്രസരണം നടത്തി മീന്‍പിടിക്കുന്ന സംഘത്തെ പോലീസ് പിടികൂടി.
കോതനല്ലൂര്‍ നടവലയില്‍ ബെന്നി, ഇടത്തില്‍ ലതീഷ് എന്നിവരാണ് പോലീസ് പിടിയിലായത്. കോതനല്ലൂര്‍ മാത്തൂര്‍കണ്ടം പാടശേഖരത്തിലെ മോട്ടോര്‍ പുരയില്‍ നിന്നും വൈദ്യുതി ലൈനുമായി ബന്ധിപ്പിച്ച് പ്ലാസ്റ്റിക് വയര്‍ കോഴിയാഞ്ചാല്‍ തോട്ടില്‍ നിക്ഷേപിച്ചാണ് ഇവര്‍ മീന്‍പിടിച്ചത്. മാഞ്ഞൂര്‍ ഗ്രാമപഞ്ചായത്ത് മത്സ്യസമ്പത്ത് സംരക്ഷണ പദ്ധതിയുടെ ഭാാഗമായി വംശനാശം സംഭവിക്കുന്ന നാടന്‍ മത്സ്യങ്ങളുടെ കുഞ്ഞുങ്ങളെ ഈ തോട്ടില്‍ നിക്ഷേപിച്ചിരുന്നു. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
















