കുറവിലങ്ങാട്: ലിബിയയിലെ ആഭ്യന്തരയുദ്ധത്തില്‍ കഴിഞ്ഞ ദു:ഖവെള്ളിയാഴ്ച ദിവസമുണ്ടായ ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ട വെളിയന്നൂര്‍ സ്വദേശിയകളായ അമ്മയുടേയും മകന്റേയും മൃതദേഹങ്ങള്‍ ശനിയാഴ്ച നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു. ലിബിയയിലെ സബരത്തീനാ ഹോസ്പിറ്റലില്‍ നേഴ്‌സിംഗ് ജോലിനോക്കിയിരുന്ന വെളിയന്നൂര്‍ തുളസീഭവനില്‍ വിപിന്റെ ഭാര്യ സുനു(29) മകന്‍ പ്രണവ്(ഒന്നരവയസ്സ്) എന്നിവരുടെ മൃതദേഹങ്ങളാണ് ശനിയാഴ്ച രാവിലെ 8.10 ന് നെടുമ്പാശ്ശേരിഎയര്‍പോര്‍ട്ടിലെത്തിക്കുക. മൃതദേഹത്തെ അനുഗമിക്കുന്നതിന് ഭര്‍ത്താവ് വിപിന് ടിക്കറ്റ്‌ലഭിച്ചില്ല എന്നാല്‍ വെള്ളിയാഴ്ച വൈകിട്ട് തന്നെവിപിന്‍ നാട്ടിലെത്താന്‍ പരിശ്രമിക്കുന്നുണ്ട്. കഴിഞ്ഞഏപ്രില്‍ 25 ന് ആശുപത്രി ജീവനക്കാര്‍ താമസിച്ചിരുന്ന ഫഌറ്റിനുനേരെഉണ്ടായഷെല്ലാക്രമണത്തില്‍ അമ്മയുംമകനുംകൊല്ലപ്പെട്ടത്.
സബരത്തീനാഹോസ്പിറ്റലില്‍ സൂക്ഷിച്ചിരുന്ന മൃതദേഹങ്ങള്‍ പിന്നിട് തലസ്ഥാനമായ ട്രിപ്പോളിയിലെ മെഡിക്കല്‍സെന്ററിലേക്ക് മാറ്റിയിരുന്നു എംബാംനടത്തിയശേഷംമൃതദേഹങ്ങള്‍ ടുണീഷ്യയിലെത്തിച്ച് അവിടെനിന്നുമാണ് നാട്ടിലെത്തിക്കുക. ബിജെപി നേതൃത്വം വിദേശകാര്യവകുപ്പുമന്ത്രി സുഷമാസ്വരാജുമായി പലവട്ടംസംസാരിച്ചുനടത്തിയഇടപെടലുകളാണ് ഇപ്പോള്‍ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള പരിശ്രമം വിജയിച്ചത്. ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2.30 ന് വെളിയന്നൂരിലെ വീട്ടുവളപ്പില്‍ സംസ്‌ക്കരിക്കും.
















