ചണ്ഡിഗഢ്: മുന്‍പ്രധാനമന്ത്രി ഡോ.മന്മോഹന് സിങ് വീണ്ടും അധ്യാപക വേഷത്തില്‍. പഞ്ചാബ് സര്‍വ്വകലാശാലയില്‍ 50 വര്‍ഷത്തിന് ശേഷമാണ് മന്മോഹന് സിങ് വീണ്ടും പഠിപ്പിക്കാന്‍ എത്തുന്നത്.
നിരവധി നാളത്തെ ശ്രമങ്ങള്‍ക്കൊടുവിലാണ് അദ്ദേഹത്തെ അധ്യാപകനായി ലഭിച്ചതെന്ന് സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ അരുണ്‍ കുമാര്‍ ഗ്രോവര്‍ പറഞ്ഞു.
സാമ്പത്തിക ശാസ്ത്രത്തിലാണ് അദ്ദേഹം ക്ലാസെടുക്കുക. 1954ല്‍ സിങ് പഞ്ചാബ് സര്‍വ്വകലാശാലയില്‍ നിന്നും ബിരുദാനന്തര ബിരുദം നേടിയിരുന്നു. അദ്ദേഹം ചണ്ഡിഗഢില്‍ എത്തുമ്പോഴാണ് ആദ്യത്തെ ക്ലാസ് നടക്കുക. പിന്നീടുള്ള ക്ലാസുകള്‍ വീഡിയോ കോണ്‍ഫറന്‍സ് വഴിയാകും നടത്തുക.
സാമ്പത്തിക ശാസ്ത്രത്തില്‍ പഞ്ചാബ് സര്‍വ്വകലാശാലയക്ക് പുറമെ കേംബ്രിഡ്ജ് സര്‍വ്വകലാശാലയില്‍ നിന്നും ബിരുദം നേടിയിട്ടുണ്ട്. 1957 മുതല്‍ 1959വരെ എക്കണോമിക്സ് അദ്ധ്യാപകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
















