ഹൈദരാബാദ്: കൊടും ചൂടില്‍ തെലങ്കാനയില്‍ ഇതുവരെ മരണമടഞ്ഞത് 66 പേര്. ഇതില്‍ കൂടുതല്‍ മരണങ്ങളും കഴിഞ്ഞാഴ്ചയാണ് ഉണ്ടായത്. തെലങ്കാന ചൂടില്‍ അക്ഷരാര്‍ഥത്തില്‍ കരിഞ്ഞുണങ്ങുകയാണ്.മെഹബൂബ നഗറില്‍ 28 പേരാണ് കൊടുംചൂടില്‍ മരിച്ചുവീണത്.
മേദക്കില്‍ 11 പേരും നിസാമബാദില്‍ ഏഴു പേരും ഖമ്മം, കരിംനഗര്‍ എന്നിവിടങ്ങളില്‍ അഞ്ചു പേര് വീതവും ആദിലാബാദ്, വാറംഗല്‍ എന്നിവിടങ്ങളില്‍ നാലു പേര് വീതവുമാണ് മരിച്ചത്. നല്‍ഗോണ്ടയില്‍ രണ്ടു പേരും മരിച്ചു. നല്‍ഗോണ്ടയിലും(43 ഡിഗ്രി) മേദക്കിലുമാണ്(42) സീസണില്‍ ഏറ്റവും കൂടുതല്‍ ചൂട് അനുഭവപ്പെട്ടത്.
ഹൈദരാബാദില്‍ 41 ഡിഗ്രിവരെ ചൂടുണ്ടായി.
ആന്ധ്രയിലും ചൂട് ഉയരുന്നുണ്ടെങ്കിലും മരണമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അനന്തപ്പൂര്‍, നന്ദ്യാല്‍ എന്നിവിടങ്ങളില്‍ ചൂട് 42 ഡിഗ്രി സെല്‍ഷ്യസ് വരെയെത്തി.
















