ചെങ്ങന്നൂര്‍: വെണ്മണി പഞ്ചായത്തില്‍ നടന്ന ഗൃഹസമ്പര്‍ക്കത്തോടെയാണ് ഇന്നലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഡ്വ. പി.എസ്. ശ്രീധരന്‍പിള്ളയുടെ പ്രചരണ പരിപാടികള്‍ക്ക് തുടക്കമായത്. നിരവധി പ്രവര്‍ത്തകരുടെ അകമ്പടിയോടെയാണ് പ്രചരണ പരിപാടി ആരംഭിച്ചത്. സ്ഥാനാര്‍ത്ഥി വന്നെത്തിയ ഇടങ്ങളിലെല്ലാം നൂറുകണക്കിന് ആളുകള്‍ തടിച്ചുകൂടി.
എല്ലാവരോടും സ്വതസിദ്ധമായ പുഞ്ചിരിയോടെ വോട്ടഭ്യര്‍ത്ഥന. മുതിര്‍ന്ന വോട്ടര്‍മാരോട് അനുഗ്രഹം തേടി, യുവ വോട്ടര്‍മാര്‍ക്ക് ഹസ്തദാനം നല്‍കി. ബന്ധുക്കളെയും പഴയസുഹൃത്തക്കളേയും നേരില്‍ കണ്ടു, പുലിയൂര്‍ പഞ്ചായത്ത് വനിതാ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം, മരണവീടുകള്‍, വിവാഹവീടുകള്‍ സന്ദര്‍ശം നടത്തി. വൈകുന്നേരത്തോടെ ചെറിയനാട്ടില്‍ ഭവന സന്ദര്‍ശനം കുടുംബയോഗങ്ങള്‍, മുളക്കുഴ പറയരുകാലാ ദേവീക്ഷേത്രത്തില്‍ ദീപാരാധന തൊഴുത് പാര്‍ട്ടി നേതാക്കള്‍ നല്‍കിയ ലിസ്റ്റ് പ്രകാരമുള്ള വോട്ടര്‍മാരെ നേരില്‍ കണ്ടു.
തുടര്‍ന്ന് ബിജെപി ഓഫീസില്‍ പ്രവര്‍ത്തനങ്ങളുടെ വിലയിരുത്തലിന് ശേഷം മുണ്ടന്‍കാവ് വടശ്ശേരിക്കാവിലെ പടയണിയിലും പങ്കെടുത്തു.
















