അരൂര്‍: ആവേശമുയര്‍ത്തി എന്‍ഡിഎ മണ്ഡലത്തില്‍ പ്രചാരണം തുടങ്ങി. അരൂര്‍ മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ടി. അനിയപ്പന്റെപ്രചാരണപരിപാടികള്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉദ്ഘാടനം ചെയ്തു. ബിഡിജെഎസ് കേന്ദ്രസമിതി അംഗം കെ.കെ. മഹേശന്‍ അദ്ധ്യക്ഷത വഹിച്ചു.
നിയോജകമണ്ഡലം പ്രസിഡന്റ് ഷിബുലാല്‍, ബിജെപി മണ്ഡലം പ്രസിഡന്റ് ടി. സജീവ്‌ലാല്‍, വൈസ് പ്രസിഡന്റ് സി. മധുസൂദനന്‍, എന്‍.വി. പ്രകാശന്‍, രജീഷ് വാസുദേവ്, ബിജുദാസ്, അജയന്‍, വി.ആര്‍. ബൈജു എന്നിവര്‍ സംസാരിച്ചു.
ആദ്യദിനത്തില്‍ മണ്ഡലത്തിലെ പത്ത് പഞ്ചായത്തുകളിലെയും പ്രമുഖ വ്യക്തികളെ കണ്ട് വോട്ടഭ്യര്‍ത്ഥന നടത്തി. ഓട്ടോ സ്റ്റാന്‍ഡുകളിലും വ്യവസായ സ്ഥാപനങ്ങളിലും സന്ദര്‍ശനം നടത്തി.
















