ധാക്ക: ഭീകരതയ്ക്കെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ടതിന് ബംഗ്ലാദേശില്‍ നിയമവിദ്യാര്‍ഥിയെ അജ്ഞാതര്‍ കൊലപ്പെടുത്തി. നസിമുദ്ദീന് സമദാണ്(28) അജ്ഞാതരായ അക്രമികളുടെ ആക്രമണത്തില്‍ മരിച്ചത്.
ധാക്ക ജഗന്നാഥ് സര്‍വകലാശാലയിലെ തിരക്കേറിയ റോഡിലൂടെ നടന്ന പോകവേ അജ്ഞാതര്‍ വാള് ഉപയോഗിച്ച് വെട്ടി കൊലപ്പെടുത്തുകയായിരുന്നു. നിലത്തുവീണ സമദിനുനേര്ക്ക് ഇവര്‍ വെടിയുതിര്‍ക്കുകയും ചെയ്തു.
ഇസ്ലാമിക ഭീകരവാദത്തെ സോഷ്യല്‍ മീഡിയയിലൂടെ നിശിതമായി വിമര്‍ശിച്ചിരുന്ന സമദിന് മതഭീകരരുടെ ഭീഷണിയുണ്ടായിരുന്നതായി പോലീസ് പറഞ്ഞു.
















