ആലപ്പുഴ: ജന്മനാടായ അമ്പലപ്പുഴയിലെ സിപിഎം തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ ബഹിഷ്‌കരിക്കുന്ന പ്രതിപക്ഷനേതാവ് അച്യുതാനന്ദന്‍ അതേദിവസം കുട്ടനാട്ടിലെ എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ പങ്കെടുക്കുന്നത് ചര്‍ച്ചയാകുന്നു.
അമ്പലപ്പുഴയിലെ സിപിഎം സ്ഥാനാര്‍ത്ഥി ജി. സുധാകരനോടുള്ള കടുത്ത എതിര്‍പ്പാണ് വിഎസിന്റെ നടപടിക്ക് കാരണം. ഇന്ന് വൈകിട്ട് നാലിന് തിരുവമ്പാടിയിലാണ് അമ്പലപ്പുഴ നിയോജകമണ്ഡലം കണ്‍വന്‍ഷന്‍. വൈകിട്ട് മൂന്നിനാണ് കുട്ടനാട് കണ്‍വന്‍ഷന്‍ നടക്കുന്നത്. കഴിഞ്ഞ മൂന്നിനാണ് വിഎസിനെ പങ്കെടുപ്പിച്ച് അമ്പലപ്പുഴ മണ്ഡലം തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ നടത്തുമെന്ന് സിപിഎം ജില്ലാ സെക്രട്ടറി പ്രസ്താവിച്ചത്. എന്നാല്‍ സുധാകരന്റെ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ പങ്കെടുക്കാനാവില്ലെന്ന് വിഎസ് അറിയിക്കുകയായിരുന്നു.
മൂന്നിനു നടന്ന അരൂര്‍, ആലപ്പുഴ കണ്‍വന്‍ഷനുകളില്‍ വിഎസ് പങ്കെടുക്കുകയും ചെയ്തു. അമ്പലപ്പുഴ കണ്‍വന്‍ഷന്‍ ബഹിഷ്‌കരിച്ച വിഎസ്സിനെ അരൂര്‍ ആലപ്പുഴ കണ്‍വന്‍ഷനുകളില്‍ വിലക്കാന്‍ ഒരുവിഭാഗം ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഇതേത്തുടര്‍ന്നാണ് ഏഴാംതീയതിയിലേക്ക് അമ്പലപ്പുഴ കണ്‍വന്‍ഷന്‍ മാറ്റിയത്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യും.
ഇത്തവണ സ്ഥാനാര്‍ത്ഥിത്വം നിഷേധിക്കപ്പെട്ട കായംകുളം സിറ്റിങ് എം എല്‍എ സി.കെ. സദാശിവന്‍ വിഎസിനൊപ്പം കുട്ടനാട് കണ്‍വന്‍ഷനില്‍ പങ്കെടുക്കും.
















