ന്യൂദല്‍ഹി: ആയുധധാരികളായ ഭീകരര്‍ അതിര്‍ത്തി കടന്നെത്തിയെന്ന പഞ്ചാബ് പോലീസിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് രാജ്യമെങ്ങും ജാഗ്രതാ നിര്‍ദ്ദേശം. ജമ്മു കശ്മീരില്‍ നിന്നു പഞ്ചാബിലേക്കോ മറ്റു ഉത്തരഭാരത സംസ്ഥാനങ്ങളിലേക്കോ ഭീകരര്‍ കടന്നതായാണ് വിവരം.
കേന്ദ്ര രഹസ്യാന്വേഷണ വിഭാഗവും സംഭവം സ്ഥിരീകരിച്ചതോടെ വിവിധ സംസ്ഥാനങ്ങളില്‍ സുരക്ഷാ ഏജന്‍സികള്‍ അതീവ ജാഗ്രതയിലാണ്. ചൊവ്വാഴ്ച രാത്രിയോടെ ജമ്മു കശ്മീരിലെ ബനിഹാല്‍ ടണല്‍ വഴി ഭീകരര്‍ സഞ്ചരിച്ചതായി സ്ഥിരീകരിച്ചു.
ജെ കെ-1, എബി 2654 എന്ന ചാര നിറത്തിലുള്ള സ്വിഫ്റ്റ് ഡിസയര്‍ കാറിലാണ് മൂന്നംഗ ഭീകരസംഘം കടന്നത്.
















