ചങ്ങനാശേരി: പൂവം പടിഞ്ഞാറേവീട്ടില്‍ സുനീഷ് ചന്ദ്രന്റെ കരള്‍ മാറ്റിവയ്‌ക്കല്‍ ചികിത്സ നടത്തുന്നതിനുള്ള പണസമാാഹരണത്തിന് പൂവം ഗ്രാമവും നഗരസഭയിലെ 16 വാര്‍ഡുകളും കൈകോര്‍ക്കുന്നു. എല്ലാ വാര്‍ഡുകളിലും കൗണ്‍സിലര്‍മാരുടെയും മെമ്പര്‍മാരുടെയും നേതൃത്വത്തില്‍ വാര്‍ഡുതലത്തില്‍ പ്രവര്‍ത്തനം ഏകോപിപ്പിച്ചുള്ള പിരിവിനുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായി. ക്ഷേത്രത്തിലെ ശാന്തിക്കാരനായിരുന്ന സുധീഷിന്(32)ഗുരുതരമായ കരള്‍ രോഗം നിമിത്തം കരള്‍ മാറ്റിവയ്‌ക്കുകയല്ലാതെ മറ്റുമാര്‍ഗമില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. 40ലക്ഷം രൂപ ഓപ്പറേഷനും മറ്റുചികിത്സയ്‌ക്കുമായി വേണം. ഈ തുക കണ്ടെത്താന്‍ കഴിയാതെ വിഷമിച്ച സാാഹചര്യത്തിലാണ് സഹായവാഗ്ദാനവുമായി പൂവത്തും സമീപസ്ഥലങ്ങളിലുമുള്ള പൊതുപ്രവര്‍ത്തകര്‍ രംഗത്തുവന്നത്. സുനീഷിന്റെ ചികിത്സാ സഹായ സമാഹരണം വരുന്ന ഞായറാഴ്ച നടക്കുകയാണ്. സുനീഷിന്റെ സഹോദരനാണ് കരള്‍ പകുത്തുനല്‍കുന്നത്. രാവിലെ 8മുതല്‍ ഒരുമണി വരെ എല്ലാ വീടുകളിലും വാര്‍ഡുകളിലും നിന്നുള്ളവരും ജനപ്രതിനിധികളും സഹായധനം സ്വീകരിക്കുന്നതിന് എത്തിച്ചേരുന്നതാണ്. ചികിത്സാ സഹായനിധി കമ്മിറ്റി ഭാരവാഹികളായ കെ.എ.ലത്തീഫ്,എ.മനോജ്കുമാര്‍, എം.ബി.രാജഗോപാല്‍, കൃഷ്ണകുമാരി രാജശേഖരന്‍, അഡ്വ.ഇ.എ.സജികുമാര്‍, സെബാസ്റ്റിയന്‍ ജോസഫ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
















