അമ്പലപ്പുഴ: അനധികൃതമായി കാറിനുള്ളില്‍ കടത്തിയ ലക്ഷങ്ങള്‍ വിലപിടിപ്പുള്ള മൊബൈല്‍ഫോണുകള്‍ പിടികൂടി. ഇന്നലെ രാവിലെ 11മണിയോടെ ദേശീയ പാതയില്‍ പുന്നപ്ര മില്‍മയ്‌ക്ക് സമീപം തെരഞ്ഞെടുപ്പു നിരീക്ഷകരും പുന്നപ്ര പോലീസും ചേര്‍ന്നു നടത്തിയ വാഹനപരിശോധനയിലാണ് അഞ്ചര ലക്ഷം രൂപ വിലമതിയ്‌ക്കുന്ന 115 മൊബൈല്‍ ഫോണുകള്‍ യാതൊരു രേഖകളുമില്ലാതെ കെഎല്‍ 29 ബി 3200 ഇന്നോവ കാറില്‍ നിന്നു കണ്ടെടുത്തു. കാര്‍ യാത്രക്കാരായ ആലപ്പുഴ കൊമ്മാടി കൊല്ലവിളാകം വീട്ടീല്‍ ആന്റണി’ (24), ആലപ്പുഴ വെള്ളക്കിണര്‍ വാര്‍ഡില്‍ കണിയാംപറമ്പ് വീട്ടീല്‍ ഫൈസല്‍ (27), ആലപ്പുഴ കറുകയില്‍ കൊച്ചു പറമ്പ് വീട്ടില്‍ ഫൈസല്‍(27) എന്നിവരെ പരിശോധനാ സംഘം കസ്റ്റഡിയില്‍ എടുത്തു. ഇവര്‍ ആലപ്പുഴ ഭാഗത്ത് മൊബൈ ലുകള്‍ വിറ്റഴിക്കുകയും ശേഷിച്ച 115 മൊൈബല്‍ ഫോണുകളുമായി ഹരിപ്പാട് ഭാഗത്തേക്കുള്ള യാത്രാമദ്ധ്യേയാണ് ഇവര്‍ പിടിയിലായത്. പുന്നപ്ര എസ്‌ഐ ശിവപ്രസാദ്, അമ്പലപ്പുഴ തഹസില്‍ദാറും റിട്ടേണിഗ് ഓഫീസറുമായ എച്ച്. വിജയന്‍ എന്നിവര്‍ വാഹന പരിശോധനയ്‌ക്ക് നേതൃത്വം നല്‍കി. പ്രതികളെ ആദായനികുതി വകുപ്പിന് കൈമാറും.
















