Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

മുത്തച്ഛാ, ഒരു കഥ…

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 6, 2016, 07:21 pm IST
inSamskriti

അദ്ധ്യായം 3

”ഒരു കഥപറയൂ മുത്തച്ഛാ! ഭഗവദ്ഗീതയെ നന്നായി മനസ്സിലാക്കാന്‍ പറ്റിയ ഒരുപാടു കഥകള്‍ ഉണ്ടെന്നല്ലേ മുത്തച്ഛന്‍ പറഞ്ഞത്?” ഉമ ആവശ്യപ്പെട്ടു.

”ഇതിനുമുമ്പു നിങ്ങള്‍ വന്നപ്പോഴൊക്കെ എത്രയോ കഥകള്‍ ഞാന്‍ പറഞ്ഞുതന്നിട്ടില്ലേ? അവയെല്ലാം ഗീതാ തത്ത്വങ്ങള്‍ ഒളിഞ്ഞുകിടപ്പുണ്ട്. പഞ്ചതന്ത്രം കഥയിലും ഈസോപ്പുകഥയിലും നാടന്‍കഥയിലും രാമായണ കഥയിലുമെല്ലാം അതുണ്ട്.”

”ഒരു ചെറിയ കഥ മതി”ഉണ്ണി ഉമയെ പിന്താങ്ങി.

”എന്നാല്‍ ശരി. മഹാഭാരതത്തില്‍ നിന്നുതന്നെ ഒരു കഥ പറയാം. ഭീഷ്മരെപ്പറ്റി കേട്ടിട്ടില്ലേ? അദ്ദേഹം പറഞ്ഞു മൂന്നു മത്സ്യങ്ങളുടെ കഥ. ദീര്‍ഘദര്‍ശി, പ്രത്യുല്‍പ്പന്നമതി, ദീര്‍ഘസൂത്രന്‍ എന്നിങ്ങനെ പേരുണ്ട് ആ മത്സ്യങ്ങള്‍ക്ക്. കൂട്ടുകാര്‍ക്കൊപ്പം ഒരേ തടാകത്തിലായിരുന്നു താമസം.

ഒരു നാള്‍ കുറച്ചു മനുഷ്യര്‍ വന്നു തടാകത്തില്‍ നിന്നു ഒരു തോടുവെട്ടാന്‍ തുടങ്ങി. വെള്ളം മറ്റൊരു തോട്ടിലേയ്‌ക്ക് ഒഴുക്കിക്കളയണം, തടാകം വറ്റുമ്പോള്‍ അതിലെ മീന്‍ മുഴുവനും പിടിക്കണം. ഇതായിരുന്നു അവരുടെ ലക്ഷ്യം.

ദീര്‍ഘദര്‍ശിക്കു ഉടനെ കാര്യം മനസ്സിലായി. അവന്‍ എല്ലാവരോടുമായി പറഞ്ഞു: നമുക്ക് പുറത്തേക്കൊഴുകി രക്ഷപ്പെടാം.”

”ഞങ്ങളില്ല. വെള്ളം വറ്റുന്നെങ്കില്‍ അപ്പോള്‍ നോക്കാമല്ലോ. എന്തെങ്കിലും രക്ഷാമാര്‍ഗം ഉണ്ടാകാതിരിക്കില്ല.” പ്രത്യുല്‍പ്പന്നമതിയും കൂട്ടുകാരും വിശ്വാസം പ്രകടിപ്പിച്ചു.

ദീര്‍ഘസൂത്രനും കൂട്ടുകാരുമാകട്ടെ, ദീര്‍ഘദര്‍ശിയെ കളിയാക്കുകയാണ് ചെയ്തത്. ”പേടിച്ചോടുന്നൂ മണ്ടന്മാര്‍! വെള്ളം വറ്റുമത്രെ! ആ പേടി ഞങ്ങള്‍ക്കില്ല. ആരും പിടിക്കയുമില്ല. ഞങ്ങളിവിടെ സുഖമായി കഴിയും. പോകുന്നവര്‍ പോയ്‌ക്കോളൂ.”

ദീര്‍ഘദര്‍ശിയും കൂട്ടരും തീരുമാനിച്ച പ്രകാരം പുതിയ കൈത്തോട്ടിലൂടെ ഒഴുകി വലിയ ജലാശയത്തിലെത്തി രക്ഷപ്പെട്ടു. അതിനിടയില്‍ മനുഷ്യര്‍ വന്നു തടാകം കലക്കിമറിച്ചു തുടങ്ങിയിരുന്നു.

സംഗതി പന്തിയല്ലെന്നു തോന്നിയ ദീര്‍ഘസൂത്രനും കൂട്ടരും വെപ്രാളപ്പെട്ടു തള്ളാനും പിടയാനും തുടങ്ങി. അവയെ മനുഷ്യര്‍ പിടിച്ചെടുത്തു. പിന്നെ ചെകിള തുളച്ചു ഒരു കമ്പില്‍ കോര്‍ക്കുകയായി.

അപ്പോള്‍ പ്രത്യുല്‍പ്പന്നമതി കൂട്ടുകാരോടു പറഞ്ഞു: ”നമുക്ക് ബഹളം വെക്കാതെ ഒരിടത്തുമാറി ചത്തതുപോലെ കിടക്കാം. ചിലപ്പോള്‍ രക്ഷപ്പെടാന്‍ കഴിഞ്ഞേക്കും. ചുരുങ്ങിയതു ചെകിള തുളച്ചുള്ള ആ പീഡനമെങ്കിലും ഒഴിവാകാതിരിക്കില്ല. ശാന്തമായ മരണം!”

ചെകിള തുളച്ചു കോര്‍ക്കപ്പെട്ട ദീര്‍ഘസൂത്രന്മാരെയും എടുത്തു ഒരു വിഭാഗം മീന്‍പിടുത്തക്കാര്‍ പോയി. മറ്റുള്ളവര്‍ ഒരിടത്തു ചത്തു കിടന്നിരുന്ന മത്സ്യങ്ങളെ വാരി കൊട്ടയിലിട്ടു വലിയ തോട്ടിലെത്തി. എന്നിട്ടു മത്സ്യങ്ങളെ ചളികളഞ്ഞു എടുക്കാന്‍ കൊട്ട മൊത്തമായും ശുദ്ധജലത്തിലാഴ്‌ത്തി.

പെട്ടെന്നാണ് കുറേ മത്സ്യങ്ങള്‍ ജീവന്‍വച്ചു ആ വെള്ളത്തില്‍ ഒഴുകിപ്പോയത്. അവര്‍ പ്രത്യുല്‍പ്പന്നമതിയും കൂട്ടുകാരും ആയിരുന്നു.

”ഇതില്‍ എന്തു ഗീതാ തത്ത്വമാണുള്ളതു മുത്തച്ഛാ?” ഉണ്ണി ചോദിച്ചു.

”മത്സ്യങ്ങളുടെ പേരുകള്‍ നിങ്ങള്‍ ശ്രദ്ധിച്ചുവോ? അര്‍ത്ഥവത്താണവ; മൂന്നുതരം സ്വഭാവക്കാര്‍. സത്വഗുണം, രജോഗുണം, തമോഗുണം എന്നിങ്ങനെ മൂന്നു ഗുണങ്ങളെപ്പറ്റി ഗീതയുടെ 14-ാം അദ്ധ്യായത്തില്‍ വിവരിക്കുന്നുണ്ട്. ഓരോ ഗുണവിഭാഗത്തിലുള്ള മനുഷ്യരെപ്പറ്റിയും പ്രത്യേകം പറയുന്നു.”

”ഞങ്ങള്‍ പഠിക്കുന്ന സയന്‍സിലെ മൂന്നു ഗുണങ്ങളെപ്പറ്റി ഓര്‍മ്മവരുന്നു മുത്തച്ഛാ. ദ്രവ്യത്തിനു മൂന്നു ഗുണങ്ങള്‍ അഥവാ അവസ്ഥകള്‍ ഉണ്ട്- ഖരം, ദ്രവം, ബാഷ്പം എന്നിങ്ങനെ. ഇതും ഗീതയുമായി ബന്ധപ്പെടുത്താന്‍ വകുപ്പുണ്ടോ, ആവോ!”

”ഹായ്! ഉണ്ണിയുടെ ചോദ്യം അസ്സലായി കേട്ടോ. നീ പഠിക്കുന്ന ഭൗതികശാസ്ത്രവും ഗീത പഠിപ്പിക്കുന്ന ആത്മീയ ശാസ്ത്രവും ഏതാണ്ട് ഒന്നുതന്നെ എന്ന അവസ്ഥ ഇപ്പോള്‍ ഉണ്ടായിരിക്കുന്നു. മനുഷ്യനും ഇവിടെ ഒരു പദാര്‍ത്ഥമാണ്, മാറ്ററാണ് എന്നു കരുതണം. അവന്റെ സ്വഭാവത്തെ താമസം, രാജസം, സാത്വികം എന്നിങ്ങനെ തിരിക്കുമ്പോള്‍ അവ യഥാക്രമം ഖരം, ദ്രവം, ബാഷ്പം എന്നീ അവസ്ഥകളോടു തുല്യതയുള്ളതാകുന്നു.

വെള്ളത്തിന്റെ കാര്യം എടുക്കുക. അതിനു മൂന്ന് അവസ്ഥകളുണ്ടല്ലോ-ഐസ്, വെള്ളം, നീരാവി. അതില്‍ ഐസിന് ഖരത്തിന്റെ താമസഭാവമാണ്. അതായത് ഉറപ്പുണ്ട്, രൂപമുണ്ട്, പരിമിതിയുണ്ട്. ദ്രവത്തിനുള്ളത് രാജസ ഗുണമാണ്. വഴക്കവും വ്യാപ്തിയും കൂടിയിരിക്കും.

ബാഷ്പാവസ്ഥയാകട്ടെ, സാത്വികഗുണത്തിന്റെ മികവുകളാണു കാട്ടുക. അതു അവ്യക്തമായി, വിശാലമായി, ഉന്നതമായി സര്‍വാശ്ലേഷിയായി ഇരിക്കും. ഈ അവസ്ഥയിലേക്കു മനുഷ്യന്‍ മനസ്സും വാക്കും പ്രവൃത്തിയും കൊണ്ട് ഉയരുമ്പോള്‍ അവന്‍ ഈശ്വരാംശമായി മാറുമെന്നാണ് ഭഗവദ്ഗീത നമ്മെ പഠിപ്പിക്കുന്നത്.

ഇതു മഹത്തായ ശാസ്ത്രം തന്നെ. ”ഏകം ശാസ്ത്രം ദേവകീപുത്ര ഗീത”,”സര്‍വശാസ്ത്രമയീ ഗീതാ” ”ഗീതാശാസ്ത്രമിദം പുണ്യം” എന്നിങ്ങനെ വരുന്ന ശ്ലോകങ്ങളില്‍ ആവര്‍ത്തിച്ചു പറഞ്ഞതു ശ്രദ്ധിച്ചില്ലേ? അതിനാല്‍ നമുക്ക് ഗീതയില്‍ വിശ്വസിക്കാം, ഗീത പഠിക്കാം, ജീവിതത്തില്‍ പരമാവധി പകര്‍ത്താന്‍ ശ്രമിക്കുകയും ചെയ്യാം.” മുത്തച്ഛന്‍ മനസാ ഗീതയെ വന്ദിച്ചുകൊണ്ടു നിര്‍ത്തി.

(തുടരും)

 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുഖ്യമന്ത്രിയെ ഭീഷണിപ്പെടുത്തി കേരളത്തിൻറെ ഭരണ നിയന്ത്രണം ഏറ്റെടുക്കാൻ മതമൗലികവാദ ശക്തികൾ ശ്രമിക്കുന്നു: പി. കെ. കൃഷ്ണദാസ്

News

ഒറ്റയ്‌ക്ക് നദി ശുചീകരിച്ച സുരേന്ദ്ര സിങ് ചൗധരിക്ക് ഓഷ്യൻ ക്ലീനപ് സിഇഒ ജോലി വാഗ്ദാനം ചെയ്തു

Entertainment

എക്സൈറ്റ്മെന്റ്സ് ബാനറിൽ അരുൺ ഗോപി നിർമ്മിക്കുന്ന സൈജു കുറുപ്പ്- സാഗർ ചിത്രത്തിന്റെ പൂജ നടന്നു

News

ആയുധവും മയക്കുമരുന്നുകളും കടത്താനുള്ള അതിർത്തിയിലെ ശ്രമം തകർത്തു

Entertainment

സംവൃതാ സുനിൽ വീണ്ടും അഭിനയ രംഗത്ത്.

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

രണ്ടുകേസിൽ ജാമ്യം ലഭിച്ചിട്ടും മുൻ ഇസ്‌കോൺ സംന്യാസി ചിൻമയ് കു്ണദാസ് ബംഗ്ലാദേശിലെ ജയിലിൽത്തന്നെ

കൈപ്പമംഗലം വാഹനാപകടം; കൊടുങ്ങല്ലൂർ ഡിവൈഎസ്‍പി രതീഷ് കുമാറിന് അന്വേഷണ ചുമതല, ലോറി ഡ്രൈവർമാരും പ്രതികൾ

എൽപിജി ബുക്കിംഗ് നിയന്ത്രണത്തിൽ ഇളവ് ; ഇനി 25 ദിവസത്തെ ഇടവേളയിൽ പാചകവാതകം ബുക്ക് ചെയ്യാമെന്ന് സുരേഷ് ഗോപി

ഓട്സ് കൊണ്ടുള്ള പുട്ടും തേങ്ങ അരച്ച നെത്തോലി കറിയും : 75 ലും 25 കാരനെ തോൽപ്പിക്കുന്ന മമ്മൂട്ടി , ഫിറ്റ്‌നസ് രഹസ്യം ഇതാ !

വീട്ടിൽ പോയി സജാദിനെ കണ്ടു, ചിരിച്ചു കളിച്ചാണ് പോയത് ; എന്റെ രാഷ്‌ട്രീയ പാരമ്പര്യം എല്ലാവരും മനസിലാക്കണം ; പാളയം പ്രദീപ്

ഭൂമിയുണ്ട് പക്ഷേ ഉടമസ്ഥാവകാശമില്ല; എരുമേലിയില്‍ പട്ടയം കിട്ടാതെ 32 കുടുംബങ്ങള്‍ക്ക് ദുരിതജീവിതം

കപട രാഷ്‌ട്രീയ കോമാളികൾ നിങ്ങളെ നയിക്കട്ടെ,ഞാൻ എന്നെ കൊല്ലുകയാണ്;ഇനി മുതൽ ഞാൻ ആർക്കും ശല്യമാകില്ല,അഖിൽ മാരാർ

ബംഗാൾ മുഖ്യമന്ത്രി സുവേന്ദു നയിക്കുന്ന സാഫ്‌റോൺ സമ്മാൻ യാത്ര ഇന്ന് മൂന്നുമണിക്ക് തുടങ്ങും

‘ ചിറയിൻകീഴിൽ ഉണ്ടായത് ഏതൊരു വീട്ടിലും പാർട്ടിയിലും ഉണ്ടാകുന്ന സാധാരണ വിഷയങ്ങൾ ‘ ; സംസാരിച്ച് തീർക്കാവുന്നതേയുള്ളൂവെന്ന് രമ്യാ ഹരിദാസ്

ദുൽഖർ സൽമാൻ ചിത്രം ഐ ആം ഗെയിമിലെ ആൻ്റണി വർഗീസിന്റെ ക്യാരക്ടർ പോസ്റ്റർ പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.