പത്തനാപുരം: ഫോറസ്റ്റ് റയിഞ്ചാഫീസറെ അക്രമിക്കുന്നത് തടഞ്ഞ െ്രെഡവര്‍ക്ക് വെട്ടേറ്റു. മൂന്നുപേര്‍ക്കെതിരെ പോലീസ് കേസെടുത്തു. ചെമ്പനരുവി മണ്ണാറപ്പാറ ഫോറസ്റ്റ് റയിഞ്ചിലെ െ്രെഡവര്‍ അബ്ദുള്‍റഹീമി(34)നാണ് അക്രമത്തില്‍ പരിക്കേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് ചെമ്പനരുവി സ്വദേശികളായ സന്തോഷ് അടക്കം മൂന്ന് പേര്‍ക്കെതിരെ പത്തനാപുരം പോലീസ് കേസെടുത്തു.ഫോറസ്റ്റിലെ ആദിവാസികള്‍ ഉള്‍പ്പെടെയുള്ള താത്കാലിക വാച്ചര്‍മാരെ മാര്‍ച്ച് 31ന് പിരിച്ച് വിട്ടിരുന്നു. ഇത് സംബന്ധിച്ച് കഴിഞ്ഞ ദിവസം ഇവരുമായി സംസാരിച്ചുനില്‍ക്കെ റയിഞ്ച് ആഫീസറെ സ്ഥലത്തെത്തിയ സന്തോഷും സംഘവും അക്രമിച്ചു. ഇത് തടയാനെത്തിയപ്പോഴാണ് അബ്ദുള്‍റഹീമിനെ മദ്യപിച്ചെത്തിയ സംഘം വെട്ടിയത്. സംഭവത്തെക്കുറിച്ച് പത്തനാപുരം പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
















