കോട്ടയം: ഗാന്ധിനഗര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ നട്ടാശ്ശേരി പുത്തെട്ടുഭാഗത്ത് ഇടത്തില്‍ ഭഗവതി ക്ഷേത്രത്തിലെ കാണിക്ക വഞ്ചി മോഷ്ടിച്ച കേസിലെ പ്രതികളായ സുര എന്നി വിളിക്കുന്ന സുരേഷ്, ജെയിംസ് എന്നിവരെ കോട്ടയം മെഡിക്കല്‍ കോളേജ് പരിസരത്തുനിന്നും ഗാന്ധിനഗര്‍ സബ് ഇന്‍സ്‌പെക്ടര്‍ എ.സി. മനോജ്കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇന്നലെ രാത്രി 10.30 മണിയോടെ അറസ്റ്റ് ചെയ്തു. കോട്ടയം ഡിവൈഎസ്പി ബിജു കെ. സ്റ്റീഫന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഏറ്റുമാനൂര്‍ സി.ഐ. ജയകുമാര്‍, ഗാന്ധിനഗര്‍ സി.ഐ മനോജ്കുമാര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ബിജുമോന്‍ നായര്‍, ഷിബുകുട്ടന്‍ എന്നിവരടങ്ങിയ സംഘത്തിന്റെ നീക്കമാണ് പ്രതികളെ പിടികൂടാന്‍ സഹായകമായത്. വിവിധ മോഷണകേസ്സുകളില്‍ പ്രതികളാണ് പിടിയാലയവര്‍.
















