കോട്ടയം: അറവുമാലിന്യം മീനച്ചിലാറ്റില്‍ തള്ളിയതായി പരാതി. നീലിമംഗലത്തും പരിസരപ്രദേശത്തുമാണ് അറവുമലിന്യം തള്ളിയത്. അനധികൃതമായി പ്രവര്‍ത്തിക്കുന്ന അറവുശാലയില്‍ നിന്നുള്ള മാലിന്യങ്ങളാണ് തള്ളിയതെന്ന നാട്ടുകാര്‍ പറഞ്ഞു. വേനല്‍ കടുത്തതോടെ വെള്ളം കുറഞ്ഞ മീനച്ചിലാറ്റില്‍ അറവുമാലിന്യം തള്ളിയതോടെ നിരവധി കുടുംബങ്ങളാണ് ബുദ്ധിമുട്ടിലായിരിക്കുന്നത്. രാത്രി കാലങ്ങളിലാണ് ഇവിടെ മാലിന്യം തള്ളുന്നതെന്ന നാട്ടുകാര്‍ ആരോപിച്ചു. മാലിന്യം തള്ളിയതിനെതിരെ നാട്ടുകാര്‍ ഗാന്ധിനഗര്‍ പൊലീസില്‍ പരാതി നല്‍കി.
















