പൊന്‍കുന്നം: പ്രൈവറ്റ് ബസ്സ്റ്റാന്റില്‍ സാമൂഹിക വിരുദ്ധരുടെ അഴിഞ്ഞാട്ടം.
കഴിഞ്ഞ രാത്രിയില്‍ സ്റ്റാന്റിലെ രണ്ടു ലോട്ടറി കൗണ്ടറുകളും, പോലിസ് സ്ഥാപിച്ചിരുന്ന പരാതി പെട്ടിയും, കംഫര്‍ട്ട് സ്റ്റേഷന്റെ ജനല്‍ച്ചില്ലുകളും തകര്‍ത്തു. വിജയന്റെയും ഭാസ്‌ക്കരന്റേയും ലോട്ടറി കൗണ്ടറുകളാണ് സാമൂഹ്യവിരുദ്ധര്‍ നശിപ്പിച്ചത്.
സന്ധ്യയാകുന്നതോടെ സ്റ്റാന്റിലെ ഇടനാഴികളില്‍ മദ്യപരുടെ വിളയാട്ടമാണ്. പരസ്യമായ മദ്യപാനവും പുകവലി ശല്യവും ഏറി വരുകയാണ്
രാത്രിയില്‍ കട വരാന്തകളില്‍ കിടന്നുറങ്ങുന്നവരുടെ പണവും മൊബൈലും കവര്‍ന്ന ഒന്നിലധികം സംഭവങ്ങള്‍ അടുത്ത കാലത്തുണ്ടായി. പൊന്‍കുന്നത്തും പരിസരത്തും പോലീസിന്റെ പട്രോളിംഗ് ഊര്‍ജിതമാക്കണമെന്ന ആവശ്യം ശക്തമായി.
















