ന്യൂദല്‍ഹി: ജെയ്ഷെ മുഹമ്മദ് മേധാവി മസൂദ് അസറിനെ കൊടും ഭീകരനായി പ്രഖ്യാപിക്കണമെന്ന ഭാരതത്തിന്റെ ആവശ്യം യുഎന്നില്‍ തടഞ്ഞ ചൈനയ്ക്ക് കേന്ദ്ര വിദേശകാര്യമന്ത്രിയുടെ ചുട്ടമറുപടി. ഒരിക്കല്‍ നിങ്ങള്‍ക്കും പാക്കിസ്ഥാന്റെ അടി കിട്ടും അപ്പോള്‍ നിങ്ങളും പഠിക്കും. വിദേശകാര്യസഹമന്തി വി.കെ. സിങ് പറഞ്ഞു.
നിങ്ങള്‍ക്കും ഒരിക്കല്‍ കനത്ത വില നല്‍കേണ്ടിവരും. ചൈനയും പാക്കിസ്ഥാനും തമ്മിലുള്ള സൗഹൃദം വളരെ ശക്തമാണെന്നാണ് തോന്നുന്നത്. എന്നാല്‍ പാക് പിന്തുണയുള്ള ഭീകരത നിങ്ങളെയും ബാധിക്കുന്ന ദിനം അതിവിദൂരമല്ല. അദ്ദേഹം പറഞ്ഞു.
















