പത്തനംതിട്ട : കഞ്ചാവ് റെയ്ഡിനെത്തിയ പൊലീസുകാരനെ വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷം കൊലക്കേസ് പ്രതി രക്ഷപെട്ടു. മൈലാടുപാറ സ്വദേശി പ്രസാദാണ് ജില്ലാ പൊലീസ് മേധാവിയുടെ ഷാഡോ പൊലീസിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ കുണ്ടറ മുളവന പേരയില്‍ വിത്സണ് (48) നെ വെട്ടിപ്പരിക്കേല്‍പ്പിച്ചത്.
തലയ്ക്കും വലത് കൈക്കും ഗുരുതരമായി പരിക്കേറ്റ വിത്സണ് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
ഇന്നലെ രാവിലെ 11.30 ഓടെയായിരുന്നു സംഭവം. ് കഞ്ചാവ് വില്പന നടത്തുന്നതായി രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ജില്ലാ പൊലീസ് മേധാവി ടി. നാരായണന്റെ നിര്‍ദ്ദേശ പ്രകാരം ഷാഡോ പൊലീസ് അംഗങ്ങളായ എസ്. രാധാകൃഷ്ണന്, വത്സണ്‍, അജി സാമുവേല്‍, അനുരാഗ് എന്നിരുള്‍പ്പെടുന്ന സംഘം മൈലാടുപാറയിലെ വീട്ടില്‍ എത്തിയത്. പൊലീസുകാരെ തിരിച്ചറിഞ്ഞ പ്രസാദ് രക്ഷപെടാന്‍ ശ്രമം നടത്തി. തുടര്‍ന്ന് നാല് വശങ്ങളില് നിന്നും വളഞ്ഞതിനെ തുടര്‍ന്ന് പൊലീസിനെ ആക്രമിക്കുകയായിരുന്നു. പൊലീസ് വലയില്‍ നിന്നും കുതറി ഓടിയെ പ്രസാദിനെ വിത്സണ് പിന്തുടര്ന്ന് പിടികൂടിയെങ്കിലും കുതറി മാറിയ പ്രസാദ് വിത്സന്റെ കണ്ണില്‍ മണ്ണ് എറിഞ്ഞ ശേഷം കയ്യില്‍ കരുതിയിരുന്ന മാരകായുധവുമായി ആക്രമിക്കുകയായിരുന്നു. മറ്റ് പൊലീസുകാര്‍ പിന്നാലെ പാഞ്ഞെങ്കിലും കുറ്റിക്കാട്ടിലും ഇടവഴികളിലൂടെയും ഓടി പ്രസാദ് രക്ഷപെട്ടു. ചോരയില്‍ കുളിച്ച് കിടന്ന വിത്സനെ സഹ പ്രവര്‍ത്തകരാണ് ആശുപത്രിയില്‍ എത്തിച്ചത്. പ്രതിക്ക് വേണ്ടിയുള്ള അന്വേഷണം ഊര്ജ്ജകതമാക്കിയതായി പൊലീസ് അറിയിച്ചു.
കൊലക്കേസ് ഉള്‍പ്പടെ നിരവധി മോഷണ ക്രിമിനല്‍ കേസുകളില്‍ പ്രതിയായ പ്രസാദ് രണ്ട് മാസം മുമ്പാണ് ജയില്‍ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയത്. പത്തനംതിട്ട, കോന്നി, ആറന്മുള , ചെങ്ങന്നൂര്‍ പൊലീസ് സ്റ്റേഷന് പരിധികളിലായി നിരവധി കേസുകളും ഇയാള്‍ക്കെതിരെയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: