മുഹമ്മ: കഞ്ഞിക്കുഴി പഞ്ചായത്ത് 10,11 വാര്‍ഡുകളില്‍ ഡങ്കിപ്പനി പടര്‍ന്നു പിടിക്കുന്നു. ഒരു കുട്ടി ഉള്‍പ്പെടെ രണ്ടുപേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. പന്തേഴം സ്വദേശിയായ കുട്ടിയെ ആലപ്പുഴ മെഡിക്കല്‍ കോളേജിലും മറ്റൊരാളെ ചേര്‍ത്തലയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. പ്രദേശത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തിയതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. കഞ്ഞിക്കുഴി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ഇന്ന് രാവിലെ 9 മുതല്‍ വൈകിട്ട് 5 വരെ പാന്തേഴത്ത് മെഡിക്കല്‍ ക്യാമ്പ് നടത്തും. ഏതാനും നാളുകള്‍ക്ക് മുമ്പ് മുഹമ്മ പഞ്ചായത്തിലും ഡെങ്കിപ്പനി സ്ഥിരീകരിച്ചിരുന്നു.
















