ന്യൂദല്‍ഹി: 2014ലെ ദേശീയ ഭൗമശാസ്ത്ര പുരസ്‌ക്കാരങ്ങള്‍ രാഷ്‌ട്രപതി ഭവനില്‍ നടന്ന സമ്മാനിച്ചു. ഒരു രാജ്യത്ത് ധാതുക്കളുടെ ലഭ്യതയും അവയുടെ ഉപയോഗവുമാണ് ആ രാജ്യത്തിന്റെ സമ്പദ്ഘടനയുടെ സ്വയം പര്യാപ്തത നിര്‍ണ്ണയിക്കുന്നതെന്ന് രാഷ്‌ട്രപതി പ്രണാബ് കുമാര്‍ മുഖര്‍ജി പറഞ്ഞു.
ഈ പ്രകൃതിവിഭവങ്ങള്‍ പര്യവേഷണംചെയ്ത് ഖനനം ചെയ്‌തെടുത്ത്, ശൂദ്ധീകരിച്ച് സംസ്‌കരിച്ച് രാഷ്‌ട്ര നിര്‍മ്മാണത്തിനായി ഉപയോഗിക്കണം. പാരിസ്ഥിതികമായസുസ്ഥിരതയുള്ള ഖനന പ്രവര്‍ത്തനങ്ങളാണ് മാനവരാശിയുടെ നിലനില്‍പ്പെന്ന് ഓര്‍ക്കണമെന്നും രാഷ്‌ട്രപതി പറഞ്ഞു.
കേന്ദ്ര ഉരുക്ക്- ഖനി മന്ത്രി നരേന്ദ്ര സിംഗ്‌തോമാര്‍, സഹമന്ത്രി വിഷ്ണുദേവ്‌സായി തുടങ്ങിയവരും ചടങ്ങില്‍ സംബന്ധിക്കും.
















