ന്യൂദല്‍ഹി: ഭാരതത്തിലെ ഏറ്റവും വേഗമേറിയ തീവണ്ടിയായ ഗതിമാന്‍ ഏക്‌സ്പ്രസ് യാത്ര തുടങ്ങി. ഹസ്രത് നിസാമുദ്ദിന്‍ മുതല്‍ ആഗ്ര കന്റോണ്‍മെന്റ് വരെയുള്ള ഗതിമാന്റെ ആദ്യ യാത്രക്ക് റെയില്‍വേ മന്ത്രി സുരേഷ് പ്രഭു പച്ചക്കൊടി കാണിച്ചു.
ഗതിമാനില്‍ നൂറു മിനിറ്റ് കൊണ്ട് ദല്‍ഹിയില്‍ നിന്ന് ആഗ്രയിലെത്താനാകുമെന്ന് റെയില്‍വേ പറയുന്നു.
ഗതിമാന്‍ എക്‌സ്പ്രസിന്റെ ടിക്കറ്റ് നിരക്കുകളും ശതാബ്ദിയേക്കാള്‍ കൂടുതലാണ്. പ്രത്യേകമായി തയ്യാറാക്കിയ കോച്ചുകളുള്ള തീവണ്ടിയില്‍ വൈഫൈ സംവിധാനവും സഹായത്തിന് ഹോസ്റ്റസുമാരുമുണ്ട്.
വെള്ളിയാഴ്ച ഒഴികെ ആഴ്ചയില്‍ ആറ് ദിവസവും ഗതിമാന്‍ സര്‍വ്വീസ് നടത്തും.
















