പത്തനാപുരം: പത്തനാപുരത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ ജഗദീഷിനെതിരെ വീണ്ടും പോസ്റ്റര്‍. യുഡിഎഫിന് മത്സരിപ്പിക്കാന്‍ കൊള്ളാവുന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പത്തനാപുരത്ത് ഉണ്ടായിരുന്നിട്ടും ന്യൂനപക്ഷക്കാരനായതുകൊണ്ട് അവസരം നിഷേധിച്ചതായും തറവാട്ടുകാരന്‍ ആണെങ്കില്‍ വഴിയാത്രക്കാരനും അവസരം ഉണ്ടാകുമെന്നും മതേതരത്വം വാക്കുകളില്‍ മാത്രമാണെന്നും പോസ്റ്ററുകളില്‍ പറയുന്നു. പത്തനാപുരം ടൗണിന്റെ വിവിധ ഭാഗങ്ങളില്‍ രാവിലെയോടെയാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പേരിലാണ് പോസ്റ്റര്‍. എന്നാല്‍ തങ്ങള്‍ക്ക് ഇതിന് ഉത്തരവാദികളല്ലെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.
















