Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശ്രീമദ് ദേവീഭാഗവതം നിത്യപാരായണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 4, 2016, 08:52 pm IST
inSamskriti

അങ്ങനെ കശ്യപനെ യാത്രയാക്കി തക്ഷകന്‍ ഹസ്തിനാപുരിയിലെത്തി. ഏഴാം ദിവസം. മണിമന്ത്രൌഷധാദികളാല്‍ പരിരക്ഷിക്കപ്പെട്ട രാജാവ് മാളികപ്പുറത്തു കഴിയുന്നു. ‘പാപിയായ ഈ രാജാവിനെ എങ്ങിനെയാണ് വഞ്ചിക്കുക ? അത് സമയത്തിനു സംഭവിച്ചില്ലെങ്കില്‍ എനിക്കും ശാപം വന്നുചേരും. ഈ രാജാവ് പാപി തന്നെയാണ്. ആരാണ് ചത്തൊരു പാമ്പിനെ താപസന്റെ മേലിടാന്‍ തുനിയുക? നികൃഷ്ടകര്‍മ്മം ചെയ്തിട്ട് മരണത്തെ വഞ്ചിക്കാനായി മാളികമുകളില്‍ കയറി ഇരിക്കുകയാണ് മന്നവന്‍. എന്നാല്‍ വിധിവിഹിതം മാറ്റാന്‍ കോടി യത്‌നങ്ങള്‍ ചെയ്താലും സാധിക്കുമോ? അര്‍ജുനന്റെ പൗത്രനായ ഇവന്‍ മൃത്യു ഉറപ്പാണെന്ന് മനസ്സിലാക്കിയിട്ടും ജീവിക്കാനുള്ള ഇച്ഛയില്‍ ഒരു കുലക്കവുമില്ലാതെ മാളികപ്പുറത്തു വിരാജിക്കുന്നു.

ഈ സമയത്ത് ദാനാദി പുണ്യകര്‍മ്മങ്ങള്‍ ചെയ്യുകയാണ് രാജാവിന് ഹിതം. അല്ലെങ്കില്‍ മരണാനന്തരം ഗതി കിട്ടുന്നതെങ്ങനെ? മുനിദ്രോഹം ചെയ്ത പാപം കൂടാതെ വിപ്രകുമാരന്റെ ശാപവും ഈ രാജാവിനെ ബാധിക്കും എന്നത് നിശ്ചയം. ഇയാള്‍ക്ക് ഈ സത്യം പറഞ്ഞു മനസ്സിലാക്കാന്‍ ഒരുത്തമ ബ്രാഹ്മണന്‍ കൂടെയില്ലാതെപോയി. രാജാവിന്റെ മൃത്യു അനിവാര്യമായ ഒന്നാണ്.’

ഇങ്ങനെ ചിന്തിച്ചു തക്ഷകന്‍ കൂടെയുള്ള സര്‍പ്പങ്ങളെ മുനിവേഷം ധരിപ്പിച്ചു. രാജാവിന് കാഴ്ചവയ്‌ക്കാന്‍ ഫലമൂലങ്ങളുമായാണ് മുനിമാര്‍ കൊട്ടാരത്തില്‍ എത്തിയത്. വേദമന്ത്രങ്ങള്‍ കൊണ്ട് പാര്‍ത്ഥപൗത്രനെ വാഴ്‌ത്താനും അനുഗ്രഹിക്കാനും വന്നവരാണ് തങ്ങള്‍ എന്ന് കേട്ട കാവല്‍ക്കാര്‍ മുനിമാരെ തടഞ്ഞു. രാജകല്‍പ്പന മാനിച്ച് അവര്‍ പറഞ്ഞു, ‘ഇന്നിനി നിങ്ങള്‍ക്ക് രാജാവിനെ കാണാന്‍ സാധിക്കില്ല. നാളെ നിങ്ങള്‍ കൊട്ടാരത്തിലേയ്‌ക്ക് വന്നു കൊള്ളൂ’. ഇപ്പോള്‍ എതായാലും രാജാവിനെ കാണാന്‍ കഴിയില്ല എന്നറിഞ്ഞ ‘മുനിമാര്‍’ അവര്‍ ഫലമൂലാദികളുമായി എത്തിയവിവരം രാജാവിനെ അറിയിക്കാനാവശ്യപ്പെട്ടു. രാജാവ് കാവല്‍ക്കാരോട് മുനിമാര്‍ കൊണ്ടുവന്ന ഫലമൂലങ്ങള്‍ കൊണ്ടുവരാന്‍ അനുവദിച്ചു. താപസന്മാരോട് തന്റെ ആദരവറിയിക്കാനും രാജാവ് കല്‍പ്പിച്ചു.

കാവല്‍ക്കാര്‍ പഴങ്ങള്‍ രാജാവിന് സമര്‍പ്പിച്ചു. വിപ്രവേഷത്തില്‍ വന്ന നാഗന്മാര്‍ അവിടം വിട്ടു പോവുകയും ചെയ്തു. രാജാവ് കൂടെയുള്ളവര്‍ക്ക് പഴങ്ങള്‍ വിതരണം ചെയ്തശേഷം ഒരെണ്ണം താനുമെടുത്തു. ‘ബ്രാഹ്മണര്‍ക്ക് കൊടുത്തിട്ട് ഭുജിക്കുന്നത് ശ്രേഷ്ഠം തന്നെ’ എന്നൊരു പഴമൊഴിയും രാജാവ് പറഞ്ഞു. തന്റെ കയ്യില്‍ക്കിട്ടിയ പഴം രാജാവ് സ്വയം മുറിച്ചു. മുറിച്ച പഴത്തില്‍ അണുവലുപ്പത്തില്‍ ഒരു കൃമിയുണ്ടായിരുന്നു. കറുത്ത കണ്ണും ചുവന്ന നിറവുമുള്ള അതിനെക്കണ്ട് സചിവന്മാര്‍ വിസ്മയിച്ചു. അപ്പോള്‍ സൂര്യാസ്തമയം ആയിരുന്നു. സൂര്യനസ്തമിക്കാന്‍ പോകുന്ന ഈ നേരത്ത് എനിക്ക് വിഷഭീതിയില്ല. മുനികുമാരന്റെ ശാപം ഞാനിതാ സ്വീകരിക്കുന്നു. ഇതെന്നെ കടിച്ചുകൊള്ളട്ടെ’. എന്നുപറഞ്ഞു രാജാവ് ആ കൃമിയെ കൈകൊണ്ടെടുത്ത് കഴുത്തില്‍ വെച്ചു.

തല്‍ക്ഷണം ആ കൃമി വളര്‍ന്നു ഭീമാകാരം പൂണ്ടു തക്ഷകനായി. സൂര്യന്‍ അസ്തമിക്കെ, സര്‍പ്പം രാജാവിനെ ചുറ്റിവരിഞ്ഞു ദംശിച്ചു.

മന്ത്രിമാര്‍ക്ക് ദുഖത്തോടെ നോക്കി നില്‍ക്കാനേ കഴിഞ്ഞുള്ളൂ. കാവല്‍ക്കാര്‍ പേടിച്ചോടി. എല്ലാടത്തും ഹാഹാ.. വിളികള്‍ മുഴങ്ങി. സര്‍പ്പത്താല്‍ ചുറ്റിവരിഞ്ഞു പൗരുഷം നഷ്ടപ്പെട്ട രാജാവിന്റെ മനസ്സിളകിയില്ല. പാമ്പിന്റെ വായില്‍ നിന്നും വമിച്ച തീജ്വാല രാജാവിനെ ഭസ്മമാക്കി. ജീവന്‍ ഉടലില്‍ നിന്നും വേര്‍പെട്ടു. രാജാവിനെ കൊന്ന ശേഷം തക്ഷകന്‍ ആകാശത്തേയ്‌ക്ക് പോങ്ങിപ്പോകുന്ന ഭീകര ദൃശ്യം നാട്ടുകാര്‍ പലരും കണ്ടു. രാജാവിന്റെ മരണമറിഞ്ഞ് ജനങ്ങള്‍ വാവിട്ടു കരഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുഖ്യമന്ത്രിയെ ഭീഷണിപ്പെടുത്തി കേരളത്തിൻറെ ഭരണ നിയന്ത്രണം ഏറ്റെടുക്കാൻ മതമൗലികവാദ ശക്തികൾ ശ്രമിക്കുന്നു: പി. കെ. കൃഷ്ണദാസ്

News

ഒറ്റയ്‌ക്ക് നദി ശുചീകരിച്ച സുരേന്ദ്ര സിങ് ചൗധരിക്ക് ഓഷ്യൻ ക്ലീനപ് സിഇഒ ജോലി വാഗ്ദാനം ചെയ്തു

Entertainment

എക്സൈറ്റ്മെന്റ്സ് ബാനറിൽ അരുൺ ഗോപി നിർമ്മിക്കുന്ന സൈജു കുറുപ്പ്- സാഗർ ചിത്രത്തിന്റെ പൂജ നടന്നു

News

ആയുധവും മയക്കുമരുന്നുകളും കടത്താനുള്ള അതിർത്തിയിലെ ശ്രമം തകർത്തു

Entertainment

സംവൃതാ സുനിൽ വീണ്ടും അഭിനയ രംഗത്ത്.

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

രണ്ടുകേസിൽ ജാമ്യം ലഭിച്ചിട്ടും മുൻ ഇസ്‌കോൺ സംന്യാസി ചിൻമയ് കു്ണദാസ് ബംഗ്ലാദേശിലെ ജയിലിൽത്തന്നെ

കൈപ്പമംഗലം വാഹനാപകടം; കൊടുങ്ങല്ലൂർ ഡിവൈഎസ്‍പി രതീഷ് കുമാറിന് അന്വേഷണ ചുമതല, ലോറി ഡ്രൈവർമാരും പ്രതികൾ

എൽപിജി ബുക്കിംഗ് നിയന്ത്രണത്തിൽ ഇളവ് ; ഇനി 25 ദിവസത്തെ ഇടവേളയിൽ പാചകവാതകം ബുക്ക് ചെയ്യാമെന്ന് സുരേഷ് ഗോപി

ഓട്സ് കൊണ്ടുള്ള പുട്ടും തേങ്ങ അരച്ച നെത്തോലി കറിയും : 75 ലും 25 കാരനെ തോൽപ്പിക്കുന്ന മമ്മൂട്ടി , ഫിറ്റ്‌നസ് രഹസ്യം ഇതാ !

വീട്ടിൽ പോയി സജാദിനെ കണ്ടു, ചിരിച്ചു കളിച്ചാണ് പോയത് ; എന്റെ രാഷ്‌ട്രീയ പാരമ്പര്യം എല്ലാവരും മനസിലാക്കണം ; പാളയം പ്രദീപ്

ഭൂമിയുണ്ട് പക്ഷേ ഉടമസ്ഥാവകാശമില്ല; എരുമേലിയില്‍ പട്ടയം കിട്ടാതെ 32 കുടുംബങ്ങള്‍ക്ക് ദുരിതജീവിതം

കപട രാഷ്‌ട്രീയ കോമാളികൾ നിങ്ങളെ നയിക്കട്ടെ,ഞാൻ എന്നെ കൊല്ലുകയാണ്;ഇനി മുതൽ ഞാൻ ആർക്കും ശല്യമാകില്ല,അഖിൽ മാരാർ

ബംഗാൾ മുഖ്യമന്ത്രി സുവേന്ദു നയിക്കുന്ന സാഫ്‌റോൺ സമ്മാൻ യാത്ര ഇന്ന് മൂന്നുമണിക്ക് തുടങ്ങും

‘ ചിറയിൻകീഴിൽ ഉണ്ടായത് ഏതൊരു വീട്ടിലും പാർട്ടിയിലും ഉണ്ടാകുന്ന സാധാരണ വിഷയങ്ങൾ ‘ ; സംസാരിച്ച് തീർക്കാവുന്നതേയുള്ളൂവെന്ന് രമ്യാ ഹരിദാസ്

ദുൽഖർ സൽമാൻ ചിത്രം ഐ ആം ഗെയിമിലെ ആൻ്റണി വർഗീസിന്റെ ക്യാരക്ടർ പോസ്റ്റർ പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.