ആലപ്പുഴ: മെയ് 16 ന് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരകരാകാന്‍ ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാരും. രോഗ്യവകുപ്പിന് കീഴിലുള്ള 82 സ്ഥാപനങ്ങളിലൂടെ രോഗികള്‍ക്ക് നല്‍കുന്ന ഒപി ടിക്കറ്റില്‍ വോട്ട് ചെയ്യാന്‍ പ്രേരിപ്പിക്കുന്ന സന്ദേശങ്ങള്‍ രേഖപ്പെടുത്തിയാണ് ആരോഗ്യമേഖല തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമാകുന്നത്.
ഡോക്ടര്‍മാര്‍ നല്‍കുന്ന മരുന്നു കുറിപ്പുകളില്‍ ‘വോട്ട് ചെയ്യൂ; എന്റെ വോട്ട്, എന്റെ നാടിന്’ എന്ന സന്ദേശമാകും രേഖപ്പെടുത്തുക. ഇതുവഴി ദിനം പ്രതി 22000 പേരുടെ വീടുകളില്‍ തെരഞ്ഞെടുപ്പിന്റെ ആവേശം എത്തിക്കാന്‍ കഴിയുമെന്ന് പരിപാടിയുടെ ജില്ലാ തല ഉദ്ഘാടനം ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ നിര്‍വഹിച്ച ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറും ജില്ലാ കളക്ടറുമായ ആര്‍.ഗിരിജ പറഞ്ഞു.
തെരഞ്ഞെടുപ്പ് ബോധവത്കരണ വിഭാഗമായ സ്വീപ്പിന്റെ നേതൃത്വത്തിലാണ് നവീനമായ ഈ ആശയം നടപ്പിലാക്കുന്നത്.
















