ചേര്‍ത്തല: ഹൈവേ പ്രെട്രോളിംഗിനിടെ സിവില്‍പോലീസ് ഓഫീസര്‍ക്കു സൂര്യാഘാതത്തില്‍ പൊള്ളലേറ്റു. ചേര്‍ത്തല ഹൈവേ പെട്രോളിംഗ് സ്‌ക്വാഡിലുല്‍പെട്ട വാരനാട് നികര്‍ത്തില്‍ അന്തകൃഷ്ണനാണ്(27) പൊള്ളലേറ്റത്.
കഴുത്തിലും, മുതുകിലും, നെഞ്ചിലും,കൈകളിലും പൊള്ളലേറ്റിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് സംഭവം. സൂര്യാഘാതമാണെന്നറിഞ്ഞിരുന്നില്ല. പൊള്ളലേറ്റതരത്തില്‍ പാടുകള്‍ വന്നതോടെ ചികിത്സതേടിയപ്പോഴാണ് സൂര്യാഘാതമാണെന്നു തിരിച്ചറിഞ്ഞത്.
















