കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി രാഷ്ട്രീയ പാര്‍ട്ടികള്‍ വോട്ടര്‍മാരെ തേടി തീവണ്ടികളില്‍ പരസ്യം ചെയ്യുന്നു. ആദ്യമായാണ് തെരഞ്ഞെടുപ്പിനു വേണ്ടി ട്രെയിനുകളില്‍ പരസ്യപ്രചാരണം നടക്കുന്നത്. ബ്ലാക്ക് ആന്‍ഡ് വൈറ്റ് ക്രിയേഷന്‍സ് പ്രൈ. ലിമിറ്റഡ് എന്ന കമ്പനിക്കാണ് ഈ പദ്ധതി നടപ്പിലാക്കുവാനുള്ള കരാര്‍ റെയില്‍വേയില്‍ നിന്നു ലഭിച്ചിരിക്കുന്നത്.
മംഗലാപുരം – നാഗര്‍കോവില്‍ ഏറനാട് എക്സ്പ്രസാണ് ഈ രീതിയില്‍ തെരഞ്ഞെടുപ്പു പരസ്യവുമായി കൂകിപ്പായുന്ന ആദ്യ തീവണ്ടി.
ഇതിന്റെ ജോടി ട്രെയിനായ നാഗര്‍കോവില്‍- മംഗലാപുരം എക്സ്പ്രസിലും ഈ രീതിയില്‍ പരസ്യപ്രചാരണം ഉടന്‍ ആരംഭിക്കും.
തിരുവനന്തപുരം – എറണാകുളം വഞ്ചിനാട് എക്സ്പ്രസ്, തിരുവനന്തപുരം -ഗുരുവായൂര്‍ ഇന്റര്‍സിറ്റി എക്സ്പ്രസ്, കണ്ണൂര്‍ -ആലപ്പുഴ എക്സ്പ്രസ്, കണ്ണൂര്‍ -എറണാകുളം ഇന്റര്‍സിറ്റി എക്സ്പ്രസ് എന്നീ ട്രെയിനുകളില്‍ അടുത്ത ആഴ്ച മുതല്‍ പരസ്യങ്ങള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങും. യാത്രക്കാരായ വോട്ടര്‍മാരെ ലക്ഷ്യമിട്ടുകൊണ്ട് രാഷ്ട്രീയ പാര്‍ട്ടികള്‍ അവരവരുടെ മുദ്രാവാക്യങ്ങളും ചിഹ്നങ്ങളും ഉപയോഗിച്ചു ട്രെയിനുകളില്‍ പ്രചാരണം നടത്തുകയാണ് പരിപാടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: