Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 2, 2016, 07:56 pm IST
inSamskriti

കഴിഞ്ഞ ദിവസമാണ് എന്‍ജിനീയറിങ് കോളേജില്‍ പഠിച്ചിരുന്ന ഒരു മോനും മാതാപിതാക്കളും കുടിവന്ന് അവരുടെ വിഷമം പറഞ്ഞ്. കേരളത്തിന് വെളിയിലുള്ള കോളേജില്‍ അഡ്മിഷന്‍ ലഭിച്ച ആ കുട്ടിയെ അതേ കോളേജിലെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ഹോസ്റ്റല്‍ മുറിയില്‍ വെച്ച് ശാരീരികമായും മാനസികമായും ഉപദ്രവിച്ചു. മനസ്സിന്റെ സമനില തെറ്റിയ മട്ടിലുള്ള ആ കുട്ടിയെയും മാതാപിതാക്കളെയും കണ്ടപ്പോള്‍ അമ്മയ്‌ക്ക് വളരെ വിഷമം തോന്നി.

റാഗിങ് എന്നൊക്കെ വിളിക്കുന്ന ഇത്തരം തോന്ന്യാസങ്ങള്‍ എന്തിനാണ് കുട്ടികള്‍ ചെയ്യുന്നത്? അവിടെ നിന്നും കുട്ടിയെ തിരിച്ചുകൊണ്ടുവന്ന മാതാപിതാക്കള്‍ ആകെ തകര്‍ന്ന മട്ടായിരുന്നു. ഇത്തരം ക്രൂരവിനോദങ്ങള്‍ മറ്റൊരാളിന്റെ മേല്‍ പ്രയോഗിക്കരുത്.

നമ്മുടെ സംസ്‌കാരത്തിന് തീരെ ചേര്‍ന്നതല്ല ഇവയൊന്നും. അന്യനെ വേദനിപ്പിക്കാതിരിക്കാനും മറ്റുള്ളവരെ സ്‌നേഹിക്കാനും നമ്മള്‍ കുട്ടികളെ പഠിപ്പിക്കണം.

അതില്ലെങ്കില്‍ ഇങ്ങനെ ഒക്കെ സംഭവിക്കും എന്ന് അമ്മയ്‌ക്ക് തോന്നുന്നു. അമ്മയുടെ ബ്രഹ്മചാരി മക്കള്‍ നേതൃത്വം നല്കുന്ന വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ എല്ലാദിവസവും മൂല്യങ്ങളെക്കുറിച്ച് പഠിപ്പിക്കാനും ചിന്തിക്കാനും ഉള്ള പ്രേരണ കുട്ടികള്‍ക്ക് നല്കുന്നു. നമ്മുടെ സംസ്‌കാരം ഉന്നതമാണ്. ആര്‍ഷഭാരതസംസ്‌കാരത്തില്‍ ഗുരുകുല വിദ്യാഭ്യാസം ആണ് നിലനിന്നിരുന്നത്. ശിഷ്യനും ഗുരുവും ഒരുമിച്ച് താമസിച്ച് അധ്യയനം നടത്തിയിരുന്നു.

എല്ലാദിവസവും അധ്യയനാരംഭത്തില്‍ ഗുരുവും ശിഷ്യനും ചേര്‍ന്നു പ്രാര്‍ത്ഥിച്ചിരുന്ന ചില മന്ത്രങ്ങള്‍ ഉണ്ടായിരുന്നു. പഠിച്ച് മിടുക്കനാകണം ഡോക്ടറാവണം, ഒത്തിരി പണം സമ്പാദിക്കണം, എന്നൊന്നും ആയിരുന്നില്ല ആ പ്രാര്‍ത്ഥനകള്‍. അത്തരം പ്രാര്‍ത്ഥനകള്‍ ശിഷ്യനിലും ഗുരുവിലും സ്‌നേഹത്തിന്റെയും കരുണയുടേയും വിത്തുകള്‍ നിറയ്‌ക്കാനുള്ള പ്രാര്‍ത്ഥനകള്‍ ആയിരുന്നു.

അതിലെ പ്രധാന പ്രാര്‍ത്ഥനയെക്കുറിച്ച് അമ്മ പറയാം.

‘ഈശ്വരന്‍ ഞങ്ങളെ രണ്ടുപേരെയും ഒരുമിച്ചു രക്ഷിക്കട്ടെ (ഗുരുവും ശിഷ്യനുമാണ് ഈ രണ്ടുപേര്‍.) എന്റെ അജ്ഞാനത്തെ നീക്കി എന്നെ ജ്ഞാനിയാക്കിത്തീര്‍ത്ത് എന്നെക്കണ്ട് ആനന്ദിക്കുംവിധം എന്റെ ഗുരുവിനെയും ആ ബ്രഹ്മചൈതന്യം രക്ഷിക്കട്ടെ. വിദ്യാഭ്യാസം കൊണ്ടും അതിന്റെ ഫലം കൊണ്ട് ഉണ്ടാകുന്ന സാമര്‍ത്ഥ്യവും ഞങ്ങള്‍ക്ക് ഒരുമിച്ച് ഉണ്ടാകട്ടെ. ഞങ്ങള്‍ അധ്യയനം ചെയ്ത ഉപനിഷത്ത് അല്ലെങ്കില്‍ ബ്രഹ്മവിദ്യ തേജസ്സുള്ളതായിത്തീരട്ടെ.

ഗുരു ഉപദേശിക്കുന്നതും ശ്രവിക്കുന്നതുമായ ബ്രഹ്മവിദ്യാ തത്ത്വം എപ്പോഴും ഞങ്ങളുടെ ഹൃദയത്തില്‍ പ്രകാശിക്കേണമേ. ഞങ്ങളെ രണ്ടുപേരെയും പരസ്പരം വിദ്വേഷിപ്പിക്കാതിരിക്കട്ടെ’ എന്നായിരുന്നു ആ പ്രാര്‍ത്ഥന. മനുഷ്യന് മൂന്നുതരം കാരണങ്ങളില്‍ നിന്നാണ് ദുഃഖം ഉണ്ടാകുന്നത്. ആദ്ധ്യാത്മികം, ആദിഭൗതികം, ആദിദൈവികം എന്നിവയാണ് മൂന്നു തരം ദുഃഖങ്ങള്‍. ഈ മൂന്ന് ദുഃഖങ്ങളും ശമിക്കാന്‍ ‘ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ’ എന്നും പ്രാര്‍ഥിക്കണം.

ഓം സഹനാവവതു, സഹനൗ ഭുനക്തു

സഹവീര്യം കരവാവഹൈ

തേജസ്വിനാവധീതമസ്തു

മാ വിദ്വിഷാവഹൈ

ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ

ദിവസത്തിന്റെ തുടക്കത്തില്‍ എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങളിലും അമ്മ ആദ്യം അര്‍ത്ഥം വിവരിച്ച ഈ മന്ത്രം ചൊല്ലണം. അന്യോന്യം വെറുക്കാത്ത, വിദ്വേഷം പുലര്‍ത്താത്ത ഗുരുവും ശിഷ്യനും അപ്പോഴാണ് ഉടലെടുക്കുന്നത്. അപ്പോള്‍ ലോകത്ത് ശാന്തി പരക്കുകയും ചെയ്യും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുഖ്യമന്ത്രിയെ ഭീഷണിപ്പെടുത്തി കേരളത്തിൻറെ ഭരണ നിയന്ത്രണം ഏറ്റെടുക്കാൻ മതമൗലികവാദ ശക്തികൾ ശ്രമിക്കുന്നു: പി. കെ. കൃഷ്ണദാസ്

News

ഒറ്റയ്‌ക്ക് നദി ശുചീകരിച്ച സുരേന്ദ്ര സിങ് ചൗധരിക്ക് ഓഷ്യൻ ക്ലീനപ് സിഇഒ ജോലി വാഗ്ദാനം ചെയ്തു

Entertainment

എക്സൈറ്റ്മെന്റ്സ് ബാനറിൽ അരുൺ ഗോപി നിർമ്മിക്കുന്ന സൈജു കുറുപ്പ്- സാഗർ ചിത്രത്തിന്റെ പൂജ നടന്നു

News

ആയുധവും മയക്കുമരുന്നുകളും കടത്താനുള്ള അതിർത്തിയിലെ ശ്രമം തകർത്തു

Entertainment

സംവൃതാ സുനിൽ വീണ്ടും അഭിനയ രംഗത്ത്.

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

രണ്ടുകേസിൽ ജാമ്യം ലഭിച്ചിട്ടും മുൻ ഇസ്‌കോൺ സംന്യാസി ചിൻമയ് കു്ണദാസ് ബംഗ്ലാദേശിലെ ജയിലിൽത്തന്നെ

കൈപ്പമംഗലം വാഹനാപകടം; കൊടുങ്ങല്ലൂർ ഡിവൈഎസ്‍പി രതീഷ് കുമാറിന് അന്വേഷണ ചുമതല, ലോറി ഡ്രൈവർമാരും പ്രതികൾ

എൽപിജി ബുക്കിംഗ് നിയന്ത്രണത്തിൽ ഇളവ് ; ഇനി 25 ദിവസത്തെ ഇടവേളയിൽ പാചകവാതകം ബുക്ക് ചെയ്യാമെന്ന് സുരേഷ് ഗോപി

ഓട്സ് കൊണ്ടുള്ള പുട്ടും തേങ്ങ അരച്ച നെത്തോലി കറിയും : 75 ലും 25 കാരനെ തോൽപ്പിക്കുന്ന മമ്മൂട്ടി , ഫിറ്റ്‌നസ് രഹസ്യം ഇതാ !

വീട്ടിൽ പോയി സജാദിനെ കണ്ടു, ചിരിച്ചു കളിച്ചാണ് പോയത് ; എന്റെ രാഷ്‌ട്രീയ പാരമ്പര്യം എല്ലാവരും മനസിലാക്കണം ; പാളയം പ്രദീപ്

ഭൂമിയുണ്ട് പക്ഷേ ഉടമസ്ഥാവകാശമില്ല; എരുമേലിയില്‍ പട്ടയം കിട്ടാതെ 32 കുടുംബങ്ങള്‍ക്ക് ദുരിതജീവിതം

കപട രാഷ്‌ട്രീയ കോമാളികൾ നിങ്ങളെ നയിക്കട്ടെ,ഞാൻ എന്നെ കൊല്ലുകയാണ്;ഇനി മുതൽ ഞാൻ ആർക്കും ശല്യമാകില്ല,അഖിൽ മാരാർ

ബംഗാൾ മുഖ്യമന്ത്രി സുവേന്ദു നയിക്കുന്ന സാഫ്‌റോൺ സമ്മാൻ യാത്ര ഇന്ന് മൂന്നുമണിക്ക് തുടങ്ങും

‘ ചിറയിൻകീഴിൽ ഉണ്ടായത് ഏതൊരു വീട്ടിലും പാർട്ടിയിലും ഉണ്ടാകുന്ന സാധാരണ വിഷയങ്ങൾ ‘ ; സംസാരിച്ച് തീർക്കാവുന്നതേയുള്ളൂവെന്ന് രമ്യാ ഹരിദാസ്

ദുൽഖർ സൽമാൻ ചിത്രം ഐ ആം ഗെയിമിലെ ആൻ്റണി വർഗീസിന്റെ ക്യാരക്ടർ പോസ്റ്റർ പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.