Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

മൃത്യുശാപം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 2, 2016, 07:52 pm IST
in Samskriti

ഇങ്ങനെ വിരഹതാപത്താല്‍ ഉരുകുന്ന രുരുവിന്റെ മുന്നില്‍ ഒരു ദേവദൂതന്‍ വന്ന് ഇങ്ങനെ  പറഞ്ഞു: ‘സാഹസമരുത് മുനികുമാരാ, മരിച്ചവള്‍ എങ്ങനെ ജീവിക്കാനാണ്  ഈ ദേവനാരിയുടെ ആയുസ്സ് തീര്‍ന്നുപോയി. അങ്ങിനി മറ്റൊരു നാരിയെ വേള്‍ക്കുകയെ നിവൃത്തിയുള്ളു. വെറുതെ കരഞ്ഞിട്ടു കാര്യമില്ല. അങ്ങയ്‌ക്ക് ഇവളില്‍ ഇത്രയ്‌ക്ക് പ്രീതി തോന്നാന്‍ എന്താണ് കാരണം?’

‘ഇവള്‍ അല്ലാതെ മറ്റൊരുവളെ വരിക്കാന്‍ എനിക്കാവില്ല.

ഇവള്‍ക്ക് ജീവനുണര്‍ന്നില്ലെങ്കില്‍ എന്റെ മാര്‍ഗ്ഗം മരണം മാത്രമാണ്. ‘അപ്പോള്‍ ദേവദൂതന്‍ രുരുവിനായി ഒരുപായം പറഞ്ഞു കൊടുത്തു. ‘ദേവന്മാര്‍ പണ്ട് കല്‍പ്പിച്ച ഒരു വിദ്യയാണിത്. നിന്റെ ആയുസ്സിന്റെ പകുതി ഇവള്‍ക്ക് നല്‍കിയാല്‍ ഇവളെ വീണ്ടും ജീവിപ്പിക്കാന്‍ സാധിക്കും.’

‘തീര്‍ച്ചയായും ഞാനവള്‍ക്ക് എന്റെ ആയുസ്സിന്റെ പകുതി നല്‍കാം. എന്റെ പ്രിയ ജീവനോടെ എഴുന്നേല്‍ക്കട്ടെ!’ ആ സമയം തന്റെ മകള്‍ മരിച്ചുവെന്നറിഞ്ഞ വിശ്വവസു വിമാനമാര്‍ഗ്ഗം അവിടെയെത്തിച്ചേര്‍ന്നു.

തന്റെ പുത്രിയായ പ്രമദ്വരയെ ജീവിപ്പിക്കണമെന്ന് അദ്ദേഹം യമധര്‍മ്മരാജനോടഭ്യര്‍ത്ഥിച്ചു. ‘ധര്‍മ്മരാജന്‍, രുരുകാമിനിയായ പ്രമദ്വര പാമ്പിന്റെ  കടിയേറ്റു മരിച്ചിരിക്കുന്നു. അവളുടെ കാമുകന്‍ രുരു തന്റെ അര്‍ദ്ധായുസ്സ് നല്‍കാന്‍ തയ്യാറായി നില്‍ക്കുന്നു. അങ്ങയുടെ പ്രഭാവം കൊണ്ട് അവളില്‍ ജീവന്‍ അങ്കുരിപ്പിച്ചാലും’.  ‘അങ്ങനെയാകട്ടെ’ എന്ന് ധര്‍മ്മരാജന്‍ അനുഗ്രഹിച്ചു. പ്രമദ്വരയെ ദേവദൂതന്‍ ജീവിപ്പിച്ചു.

രുരു അവളെ വിധിപൂര്‍വ്വകം വേളി കഴിച്ചു.

പരീക്ഷിത്ത് തുടര്‍ന്നു: അങ്ങനെ മണിമന്ത്രഔഷധങ്ങളാലും ഉപായമാര്‍ഗ്ഗങ്ങള്‍ കൊണ്ടും പ്രാണരക്ഷചെയ്ത പൂര്‍വ്വ സംഭവങ്ങള്‍ ഉണ്ട്. ഇങ്ങനെ മന്ത്രിമാരോട് പറഞ്ഞു രാജാവ് പള്ളിയറയ്‌ക്ക് ചുറ്റും കാവല്‍ ഏര്‍പ്പെടുത്തി. ഏഴു നിലയുള്ള മാളികയുടെ മുകളില്‍ സചിവന്മാരോടൊപ്പം രാജാവ് താമസം തുടങ്ങി. കാവലിനായി മണിമന്ത്ര വിദ്യകള്‍ അറിയാവുന്നവര്‍ നിരന്നു നിന്നു.

രാജാവ് തന്റെ തെറ്റുകള്‍ പൊറുക്കണം എന്നഭ്യര്‍ത്ഥിച്ചു കൊണ്ട് ഗൗരമുഖന്‍ എന്ന് പേരായ ഒരു മുനിയെ മഹര്‍ഷി ശമീകന്റെ ആശ്രമത്തിലേക്ക് പറഞ്ഞയച്ചു.

കാവല്‍ അതിശക്തമായിരുന്നു. മന്ത്രിപുത്രന്‍ ആനകളെ നിരത്തി നിര്‍ത്തി. കാറ്റിനുപോലും ഉള്ളില്‍ക്കടക്കാന്‍ അനുവാദം വേണമെന്നപോലെയായിരുന്നു സംവിധാനങ്ങള്‍. ആഹാരം, സ്‌നാനം, സന്ധ്യ, എന്നുവേണ്ട എല്ലാക്കാര്യങ്ങളും രാജാവ് മാളികയില്‍ത്തന്നെ ചെയ്തു.

രാജ്യകാര്യങ്ങള്‍ മന്ത്രിമാരോട് ചര്‍ച്ച ചെയ്തു. ആ സമയത്ത് കശ്യപന്‍ എന്ന് പേരായ ബ്രാഹ്മണന്‍ രാജാവിന് മൃത്യുശാപം കിട്ടിയ വിവരമറിഞ്ഞ് രാജാവില്‍ നിന്നും തനിക്ക് എന്തെങ്കിലും ദക്ഷിണ കിട്ടും എന്ന ഉറപ്പോടെ രാജാവിനെ കാണാന്‍ പുറപ്പെട്ടു. വേദപണ്ഡിതനാണെങ്കിലും കശ്യപന്‍ ധനമോഹിയായിരുന്നു. അദ്ദേഹം വീട്ടില്‍ നിന്ന് പുറപ്പെട്ടു വഴിയിലെത്തി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

ഇന്ന് അടിയന്തരാവസ്ഥയുടെ 51-ാം വാര്‍ഷികം; പുതിയ പ്രതിബദ്ധതയുടെ മുന്നേറ്റം

India

പാസ്‌പോർട്ട് യാത്രാരേഖ മാത്രം, പൗരത്വത്തിനുള്ള തെളിവല്ലെന്ന് വിദേശകാര്യ മന്ത്രാലയം

India

ലാൻഡിങ്ങിനിടെ പാക് അതിർത്തിയിൽ പ്രവേശിച്ച് എയർ ഇന്ത്യ വിമാനം; അതിർത്തിയിൽ വട്ടമിട്ടുപറന്നത് ഒരു മിനിറ്റിലേറെ നേരം

India

കനത്ത മഴയ്‌ക്കിടെ ട്രെയിനിന്റെ ഡോര്‍ അടക്കുന്നതില്‍ തര്‍ക്കം; മുംബൈയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ യുവാവിനെ കുത്തിക്കൊന്നു

India

ബെംഗളൂരുവില്‍ ലിവിംഗ്-ഇൻ ബന്ധത്തെ എതിര്‍ത്തതിന് മാതാപിതാക്കളെയും സഹോദരിയെയും കൊലപ്പെടുത്തിയ സംഭവം; യുവതി പിടിയില്‍, കാമുകന്‍ ഒളിവില്‍

പുതിയ വാര്‍ത്തകള്‍

എഫ്‌സിആര്‍എ ഭേദഗതി നിലവില്‍ വരുമ്പോള്‍

ലോകകപ്പ് ഫുട്ബോള്‍ 2026: യുദ്ധത്തിനൊരുങ്ങി ഗ്രൂപ്പ് എഫ്

ഗൗഡലാജാറ സ്റ്റേഡിയത്തില്‍ കോംഗോ- കൊളംബിയ മത്സരം കാണുന്ന ലമുംബവേയ

കോംഗോയ്‌ക്കായി ഒടുവില്‍ ജീവിക്കുന്ന പ്രതിമ എത്തി

ഗോളി പ്രതിരോധം കടന്ന് കൊളംബിയ നോക്കൗട്ടില്‍

ഇംഗ്ലണ്ടിനെ സമനിലയില്‍ തളച്ചു; സിംഹങ്ങളെ വിറപ്പിച്ച് ഘാന

അത് പെനാല്‍റ്റി! പക്ഷേ ‘വാര്‍ കാപ്പി കുടിക്കാന്‍’ പോയി

ഹൈഡ്രേഷന്‍ ഇടവേളകളില്‍ നിന്ന് ഫിഫയ്‌ക്ക് അധിക വരുമാനമില്ല: ഇന്‍ഫാന്റിനോ

ക്രൊയേഷ്യക്കായി ഗോള്‍ നേടിയ ആന്റെ ബുഡിമിറിന്റെ ആഹ്ലാദം

വിയര്‍ത്ത് ജയിച്ച് ക്രൊയേഷ്യ

ഐ ആം ബാക്ക്….. തിരിച്ചുവരവ് ആരാധകരെ അറിയിച്ച് റൊണാള്‍ഡോ

മെസിയെക്കുറിച്ചുള്ള ചോദ്യത്തില്‍ റൊണാള്‍ഡോ: എന്റെ കളിയിലും ടീമിന്റെ മുന്നേറ്റത്തിലും ശ്രദ്ധിക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.