കൊട്ടാരക്കര: ഷാഡോ പോലീസിനെ ആക്രമിച്ച കേസില്‍ ഒരാള്‍ പിടിയിലായി. കൊട്ടാരക്കര വിളയില്‍വീട്ടില്‍ അമല്‍ (ഇക്രു 24) ആണ് പിടിയിലായത്. കൂട്ടുപ്രതികളായ രണ്ടുപേര്‍ ഒളിവിലാണ്. 2014 ഡിസംബര്‍ 11 നായിരുന്നു സംഭവം. കൊട്ടാരക്കര പുലമണില്‍ വച്ച് പ്രതികള്‍ സഞ്ചരിച്ചിരുന്ന കാര്‍ ബൈക്കില്‍ തട്ടിയിട്ടും നിര്‍ത്താതെ പോയി. സംഭവം കണ്ടുവന്ന ഷാഡോ പോലീസുകാര്‍ കാറിനെ പിന്തുടര്‍ന്ന് വെങ്കലം ഭാഗത്ത് വച്ച് പിടികൂടിയെങ്കിലും കാറിലുണ്ടായിരുന്നവര്‍ പോലീസിന് ആക്രമിച്ചു. ആക്രമണത്തില്‍ നിന്ന് രക്ഷപെടാന്‍ പോലീസുകാര്‍ സമീപത്തെ പോലീസുകാരന്റെ വീട്ടില്‍ ഓടികയറിയെങ്കിലും അവിടെയിട്ടും മര്‍ദ്ദനം തുടര്‍ന്നു. മൂന്ന് പോലീസുകാര്‍ക്ക് സാരമായി പരിക്കേറ്റു. തടസം പിടിക്കാനെത്തിയ വീട്ടമ്മക്കും മര്‍ദ്ദനമേറ്റു. തുടര്‍ന്ന് പ്രതികള്‍ ഒളിവില്‍പോയി. കിഴക്കെതെരുവില്‍ പ്രതിയുണ്ടെന്ന് സിഐ സജിമോന് കിട്ടിയ രഹസ്യവിവരത്തെ തുടര്‍ന്നാണ് അമലിനെ അറസ്റ്റ് ചെയ്ത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
















