കരുനാഗപ്പള്ളി: നിയമസഭ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി എസ്എസ്ട്രസ്റ്റ് ഡയറക്ടര്‍ ബോര്‍ഡ് അംഗം വി.സദാശിവനെ നിര്‍ത്തുവാന്‍ ബിഡിജെഎസ് ജില്ലാ കമ്മിറ്റിയില്‍ തീരുമാനമായതായി പ്രസിഡന്റ് സോമരാജന്‍ അറിയിച്ചു. എംഎ ബിഎഡുകാരനായ സദാശിവന്‍ ഷണ്‍മുഖവിലാസം സ്‌കൂളിലെ അദ്ധ്യാപകനായി ഔദ്യോഗിക ജീവിതം തുടങ്ങി.
മൂന്ന് വര്‍ഷത്തെ അദ്ധ്യാപക ജീവിതത്തിന് ശേഷം കയര്‍ഫെഡില്‍ ഉദ്യോഗസ്ഥനായി മുപ്പത് വര്‍ഷം സേവനമനുഷ്ഠിച്ചു. ഔദ്യോഗിക രംഗത്തും സാമൂഹ്യ സേവന രംഗത്തും ഏവരുടെയും പ്രശംസ പിടിച്ച് പറ്റിയ എളിമയുടെ പ്രതീകമാണ് വി.സദാശിവന്‍ അറിയപ്പെടുന്നത്. കഴിഞ്ഞ ഏഴുവര്‍ഷക്കാലമായി ഓച്ചിറ ക്ഷേത്ര ഭരണസമിതിയുടെ സെക്രട്ടറിയായി പ്രവര്‍ത്തിച്ചുവരുന്നു. കട്ടച്ചിറ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഗുരുദേവ ചാരിറ്റബിള്‍ എജ്യൂക്കേഷന്‍ ട്രസ്റ്റിന്റെ അസിസ്റ്റന്റ് സെക്രട്ടറിയായും, ഓണാട്ടുകര കോക്കനട്ട് പ്രൊഡ്യൂസേഴ്‌സ് കമ്പനി ഡയറക്ടര്‍ ബോര്‍ഡ് മെമ്പറുമാണ്. നാളെ അമൃതാനന്ദമയി ദേവീയുടെ അനുഗ്രഹം വാങ്ങിയ ശേഷം പ്രചാരണത്തിനിറങ്ങുമെന്ന് അദ്ദേഹം പറഞ്ഞു.
















