കോട്ടയം: ഭാരതീയ ജനതാപാര്‍ട്ടിയുടെ കേരളത്തിലെ തെരഞ്ഞെടുപ്പ് സേേന്ദശമായ ‘ചൂടിന് സംഭാരം, ദുര്‍ഭരണത്തിനെതിരെ സംവാദം’ എന്ന ആശയവുമായിട്ടുള്ള എന്റെ കേരളം പ്രചരണ വാഹനം ഇന്ന് കോട്ടയം നിയോജകമണ്ഡലത്തില്‍ പര്യടനം നടത്തും. കോട്ടയം നിയോജകമണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഡ്വ.എം.എസ്.കരുണാകരന്റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം മണ്ഡലത്തിന്റെ വിവിധ ഗ്രാമപ്രദേശങ്ങളില്‍ എത്തുന്ന പ്രചരണ വാഹനത്തില്‍ നിയോജകമണ്ഡലത്തിലെ പ്രധാന വിഷയങ്ങള്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനുമായി ആശയവിനിമയം നടത്തുവാന്‍ പൊതുജനങ്ങള്‍ക്ക് സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വൈകിട്ട് തിരുനക്കരയില്‍ നടത്തുന്ന ചര്‍ച്ചയില്‍ ജില്ലാ പ്രസിഡന്റ് എന്‍.ഹരി, പി.ജി.ബിജുകുമാര്‍,എം.വി.ഉണ്ണികൃഷ്ണന്‍, സി.എന്‍.സുബാഷ്, ടി.എന്‍.ഹരികുമാര്‍, ബിനു.ആര്‍.വാര്യര്‍, പി.ജെ.ഹരികുമാര്‍, അനില്‍തോട്ടുപുറം, വി.പി.മുകേഷ്, നാാസര്‍ റാവുത്തര്‍, ഉമാമഹേശ്വരയ്യര്‍, കുടമാളൂര്‍ രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കും.
















