ആലപ്പുഴ: മെയ് 16ന് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ പരമാവധി ജനപങ്കാളിത്തം ഉറപ്പാക്കാന്‍ തെരഞ്ഞെടുപ്പ് കമ്മിഷനും തെരഞ്ഞെടുപ്പ് ബോധവത്കരണ വിഭാഗമായ സ്വീപ്പും ഒമ്പതു നിയോജകമണ്ഡലങ്ങളില്‍ സംഘടിപ്പിച്ച വോട്ട് ഘോഷയാത്രയില്‍ ആവേശകരമായ ജനപങ്കാളിത്തം. സ്വീപ്പിന്റെ നേതൃത്വത്തിലായിരുന്നു റാലികള്‍.
വോട്ട് ഘോഷയാത്രയുടെ ജില്ലാതല ഉദ്ഘാടനം ആര്യാട് ബ്ലോക്ക് ഓഫീസിനുമുന്നില്‍ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറും ജില്ലാ കളക്ടര്‍റുമായ ആര്‍. ഗിരിജ ഫഌഗ് ഓഫ് ചെയ്തു. സബ്കളക്ടര്‍ ഡി. ബാലമുരളി, സ്വീപ് നോഡല്‍ ഓഫീസര്‍ വി. സുദേശന്‍, ആര്യാട് ബി.ഡി.ഒ. ശരത്ചന്ദ്രന്‍ എന്നിവര്‍ റാലിക്ക് നേതൃത്വം നല്‍കി.
അങ്കണവാടി ജീവനക്കാര്‍, നാഷണല്‍ സേവിങ്‌സ് ഏജന്റുമാര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍ എന്നിവര്‍ ആവേശപൂര്‍വം റാലിയില്‍ പങ്കെടുത്തു.
















