മലപ്പുറം: ആള്‍മാറാട്ടം നടത്തി ജ്വല്ലറിയില്‍ നിന്ന് 12 ലക്ഷം രൂപയുടെ സ്വര്‍ണം തട്ടിയെടുത്ത കേസിലെ പ്രതിയെയും കൂട്ടാളികളെയും പൊന്നാനിയിലെ കോണ്‍ഗ്രസ് നേതാവ് സംരക്ഷിക്കുന്നതായി തട്ടിപ്പിനിരയായ എരമംഗലം പാടിയേടത്ത് ഹുസൈന്റെ ഭാര്യ ബെന്‍ഷ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
ചാവക്കാട് ഗോള്‍ഡ് ലാന്‍ഡ് ജ്വല്ലറിയില്‍ നിന്ന് സ്വര്‍ണം തട്ടിയെടുത്ത സംഭവത്തിലുള്‍പ്പെട്ട മറ്റൊരു എരമംഗലം സ്വദേശിനിയെയും ഇവരുടെ കൂട്ടാളികളെയും കോണ്‍ഗ്രസ് നേതാവ് പി ടി അജയമോഹന് സംരക്ഷിക്കുന്നതായാണ് ആരോപണം. ഇതില്‍ പ്രതിഷേധിച്ച് ഏപ്രില്‍ 27ന് അജയമോഹന്റെ എരമംഗലത്തെ വീടിനു മുന്നില്‍ ധര്‍ണ നടത്തുമെന്ന് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത സിറ്റിസണ്‍സ് എഗെനസ്റ്റ് കറപ്ഷന്‍ ആന്‍ഡ് ഇന്‍ജസ്റ്റിസ് ഭാരവാഹികള്‍ പറഞ്ഞു.
തട്ടിപ്പിലുള്‍പ്പെട്ട സ്ത്രീയുടെ മകളുടെ ഭര്‍ത്താവ് വീട്ടില്‍ കടന്നു വന്ന് പീഡിപ്പിക്കാന്‍ ശ്രമിച്ചതായി ബെന്‍ഷ പറഞ്ഞു. തട്ടിപ്പു സംബന്ധിച്ച് പരാതി നല്‍കിയതിന്റെ വൈരാഗ്യം മൂലമാണിത്. ഇവരും ഇവരുടെ കൂട്ടാളികളും മൂലം എരമംഗലം സെന്ററില്‍ സ്വന്തമായുള്ള തയ്യല്‍കട തുറക്കാന്‍ കഴിയുന്നില്ല. ഐഡി പ്രൂഫ് കൈക്കലാക്കിയാണ് ഇവര്‍ ബെന്ഷയുടെ പേരില്‍ ആള്‍മാറാട്ടം നടത്തി സ്വര്‍ണം തടിയെടുത്തത്. ജ്വല്ലറിക്കാര് പണം ആവശ്യപ്പെട്ട് സമീപിച്ചപ്പോഴാണ് തട്ടിപ്പു നടന്ന കാര്യം അറിയുന്നത്. ഫെബ്രുവരി 10-നാണ് തട്ടിപ്പുകാരിയുടെ മരുമകന് വീട്ടില്‍ കടന്നുവന്ന് പീഡിപ്പിക്കാന്‍ ശ്രമിച്ചത്. ഇതു സംബന്ധിച്ച് പരാതി നല്‍കിയിട്ടും എഫ്ഐആര്‍ രേഖപ്പെടുത്താന്‍ പോലും ചാവക്കാട്, പെരുമ്പടപ്പ് പൊലീസ് തയ്യാറായിട്ടില്ല. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. ഒരു ഉന്നത ഉദ്യോഗസ്ഥന് രാത്രിയിലും മറ്റും ഫോണ്‍ വിളിച്ച് ശല്യം ചെയ്യാറുണ്ട്.
മൂന്നു കുട്ടികളുള്ള തനിക്ക് ജീവിക്കാനാവാത്ത സാഹചര്യമാണെന്നും ബിന്‍ഷ പറഞ്ഞു. സിറ്റിസണ്‍സ് എഗെനസ്റ്റ് കറപ്ഷന്‍ ആന്‍ഡ് ഇന്‍ജസ്റ്റിസ് ചീഫ് കോഓഡിനേറ്റര്‍ ശ്രീധരന് തേറമ്പില്‍, വി എം ബഷീര്‍, പൗരാവകാശ പ്രവര്‍ത്തക സുലേഖ യൂസഫ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: