കൊല്ലം: ലോക വൃക്കദിനാചരണത്തിന്റെ ഭാഗമായി കൊല്ലം സേവ് കിഡ്‌നി ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ മൂന്നിന് രാവിലെ 7.30ന് പാലത്തറ എന്‍എസ് സഹകരണ ആശുപത്രി പരിസരത്ത് നിന്ന് മിനി മാരത്തോണ്‍ ആരംഭിക്കുമെന്ന് ഫൗണ്ടേഷന്‍ സെക്രട്ടറി ഡോ.പ്രവീണ്‍ നമ്പൂതിരിയും കണ്‍വീനര്‍ ഡോ. വൈശാഖും പത്രസമ്മേളനത്തില്‍ അറിയിച്ചു. മാരത്തോണ്‍ മേയര്‍ അഡ്വ.വി. രാജേന്ദ്രബാബു ഫഌഗ് ഓഫ് ചെയ്യും. ആദ്യ മൂന്ന് സ്ഥാനക്കാര്‍ക്ക് യഥാക്രമ 10000, 7500, 5000 രൂപയുടെ ക്യാഷ് അവാര്‍ഡുകള്‍ നല്‍കും. പാലത്തറ, അയത്തില്‍, കടപ്പാക്കട, ചിന്നക്കട വഴി കൊല്ലം ബീച്ചില്‍ സമാപിക്കുന്ന വിധത്തിലാണ് മാരത്തോണ്‍ സംഘടിപ്പിച്ചിരിക്കുന്നത്.
















