ചവറ: നീണ്ടകര ഫൗണ്ടേഷന്‍ താലൂക്ക് ആശുപത്രിയില്‍ വനിത ഡോക്ടറെയും ജീവനക്കാരേയും അക്രമിച്ച കേസില്‍ രണ്ടുപേരെ ചവറ പോലീസ് പിടികൂടി. നീണ്ടകര പുത്തന്‍തുറ തെക്കടത്ത് വീട്ടില്‍ പവന്‍കുമാര്‍(25), കടയില്‍ വടക്കതില്‍ വീട്ടില്‍ അനൂപ്(28) എന്നിവരെയാണ് ചവറ സിഐ എസ്.വൈ.സുരേഷ്, എസ്‌ഐ കെ.അനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പുത്തന്‍തുറയില്‍ നിന്നും പിടികൂടിയത്. കഴിഞ്ഞ ദിവസം രാത്രി കാലില്‍ മുറിവേറ്റ സുഹൃത്തുമായി ചികില്‍സക്കായാണ് ഇരുവരും ആശുപത്രിയില്‍ എത്തിയത്. മദ്യലഹരിയിലായിരുന്ന പ്രതികള്‍ വനിതാഡോക്ടറെ കാണണമെന്ന് ആവശ്യപ്പെട്ടത് ജീവനക്കാര്‍ അംഗീകരിച്ചില്ല. തുടര്‍ന്നാണ് അക്രമം നടത്തിയത്. ഡിഎംഒ നല്‍കിയ പരാതിയെ തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. ഇരുവരേയും ഇന്ന് കോടതിയില്‍ ഹാജരാക്കും.
















