മാനന്തവാടി : തലപ്പുഴ മക്കിമലയില്‍ മാവോയിസ്റ്റ് വിരുദ്ധ പോസ്റ്ററുകള്‍. മാവോയിസ്റ്റ് അ നുകൂല പോസ്റ്ററുകള്‍ പലഭാഗങ്ങളിലും പ്രത്യക്ഷപ്പെടാറുണ്ടെങ്കിലും മാവോവാദികള്‍ ക്കെതിരെ പോസ്റ്റര്‍ പതിച്ചിരിക്കുകയാണ് . ജനകീയ ജനാധിപത്യ കര്‍മ്മസംഘം എന്ന പേരിലാണ് കഴിഞ്ഞ ദിവസം മക്കിമലയില്‍ വ്യാപക പോ സ്റ്റര്‍ പതിച്ചിരിക്കുന്നത്. ഒറ്റു ക്കാര്‍ക്കുള്ള മാവോയിസ്റ്റ് ശി ക്ഷ മരണമാണെങ്കില്‍ എന്ന ചോദ്യത്തോടെയാണ് പോസ്റ്ററിലെ വാചകത്തിന്റെ തുടക്കം. വിദേശരാജ്യങ്ങളില്‍ നി ന്നും ആയുധവും പണവും വാങ്ങി രാജ്യത്തിനെതിരെ പ്ര വര്‍ത്തിക്കുന്ന മാവോവാദിക ള്‍ക്കുള്ള ശിക്ഷഎന്തായിരിക്കണം, ഇന്ത്യയുടെ അഖണ്ഡതയ്ക്കെതിരേ മാവോവാദികള്‍ ക്ക് എന്ത് ശിക്ഷ നല് കണം,ജനാധിപത്യ ഇന്ത്യയില്‍ ആ രോടാണ് നിങ്ങളുടെ ജനകീയ യുദ്ധം, മാവോയിസ്റ്റുകള്‍ക്കുവേണ്ടി ജാഥ നടത്തുന്നവരെ മാവോയിസ്റ്റുകാര് കൊന്ന നിരപരാധികളുടെ കുടുംബത്തോട് എന്താണ് നിങ്ങള്‍ക്ക് പറയാനുള്ളത്. എന്ന വാചകത്തോടൊപ്പം ഒറ്റുകാരെന്ന മുദ്രകു ത്തി പാവം ഗ്രാമീണരെ കൊ ല്ലുന്നതും കഞ്ചാവ് കൃഷിക്ക് കാവല്‍ നില്ക്കുന്നതും നിരത്തുകളില്‍ കുഴിബോംബ് വെ ച്ച് തകര്‍ക്കുന്നതുമാണ് മാവോയിസമെന്നുമൊക്കെ യാണ് പോസ്റ്ററിലെ വാചകങ്ങള്‍. 2010 ഒക്ടോബര്‍ 24ലെ ബംഗാ ള്‍ പത്രത്തിന്റെ ഇംഗ്ലീഷ്പേ ജും, ഛത്തീസ്ഗഡില്‍ മാവോയിസ്റ്റുകള്‍ 16ഗ്രാമീണരെ കൊ ലപ്പെടുത്തി എന്നെഴുതിയ ഫോട്ടോയുള്ള മാഗസിന്റെ പേജും ഒട്ടിച്ചിട്ടുണ്ട്. ഗ്രാമപ്ര ദേശമായ മക്കിമലയില്‍ നിറ യെ പോസ്റ്റര്പതിച്ചിട്ടുണ്ട്. ര ഹസ്യാന്വേഷണവിഭാഗവും തലപ്പുഴ പോലീസും സംഭവത്തെക്കുറിച്ച് അന്വേഷിച്ചെങ്കി ലും കേസ്സെടുക്കാന്തക്ക സാ ഹചര്യമില്ലെന്നാണ് സൂചന. മാസങ്ങള്‍ക്കു മുന്‍പ് ഒരു തവണ മാവോനേതാവ് രൂപേ ഷും മറ്റൊരു തവണ രൂപേഷി ന്റെ സംഘത്തില്‍പ്പെട്ട അഞ്ചുപേ രും മക്കിമലയിലെ മേലെ തലപ്പുഴ കോളനിയില്‍ എത്തുകയും മണിക്കൂറുകളോളം കോ ളനിയില്‍ തമ്പടിക്കുകയും ചെ യ്തിരുന്നു. ഇത് സംബന്ധിച്ച് അന്ന് പോലീസ് കേസ്സെടുത്തെങ്കിലും പിന്നീടൊരന്വേഷണവും നടന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: