തിരുവല്ല: കായംകുളം -തിരുവല്ല സംസ്ഥാന പാതയില്‍ പൊടിയാടി ജംങ്ഷന് സമീപം കൈവരി തകര്‍ന്ന കലുങ്ക് അപകട ഭീഷണി ഉയര്‍ത്തുന്നു. ടിപ്പര്‍ ലോറി ഇടിച്ചുണ്ടായ അപകടത്തെ തുടര്‍ന്ന് ഒരു വര്‍ഷം മുമ്പാണ് കലുങ്കിന്റെ ഒരു ഭാഗത്തെ കൈവരി തകര്‍ന്നത്. പ്രതിദിനം നിരവധി വാഹനങ്ങള്‍ കടുപോകുന്ന റോഡിന്റെ വീതികുറഞ്ഞ ഭാഗത്ത് കൈവരിയില്ലാതെ കാട് കയറിക്കിടക്കുന്ന കലുങ്ക് വാഹന യാത്രികര്‍ക്ക് വന്‍ അപകട ഭീഷണിയാണ് ഉയര്‍ത്തുന്നത്. ഇരുചക്ര വാഹന യാത്രികര്‍ക്കാണ് ഇത് ഏറെ ഭീഷണിയാകുന്നത്.
റോഡിന്റെ ഈ ഭാഗത്ത് തെരുവ് വിളക്ക് പ്രവര്‍ത്തിക്കാത്തതും അപകടങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. വാഹന യാത്രികര്‍ക്ക് അപകട സൂചന നല്കി മുമ്പ് ഇവിടെ റിബണുകള്‍ കെട്ടിയിരുന്നു. എന്നാല്‍ ഇപ്പോള്‍ അതും നിലവിലില്ല. കൈവരി നിര്‍മിച്ച് ഈഭാഗത്ത് നിലനില്‍ക്കുന്ന അപകട ഭീഷണി ഇല്ലാതെയാക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കാന്‍ പൊതുമരാമത്ത് അധികൃതര്‍ തയാറാകാത്ത പക്ഷം പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കാന്‍ ഒരുങ്ങുകയാണ് നാട്ടുകാര്‍. രാ ത്രി കാലങ്ങളില്‍ പ്രദേശത്ത് മാലിന്യം തള്ളുന്ന സംഘവും സജീവമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: